മാവേലിക്കര നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി എം.എസ്. അരുൺ കുമാറിന് വിജയം

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : 2026 നിയമസഭ തെരഞ്ഞെടുപ്പിൽ മാവേലിക്കര നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി എം.എസ്. അരുൺ കുമാറിന് വിജയം. 61021 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എൽഡിഎഫ് സ്ഥാനാർഥി അരുൺ കുമാർ വിജയിച്ചത്. പ്രധാന എതിരാളികളായ യു‍ഡിഎഫ് സ്ഥാനാർത്ഥി മുത്താര രാജ് 46730 വോട്ടുകളും എൻഡിഎ സ്ഥാനാർഥി കെ. അജിമോൻ 21117 വോട്ടുകളും നേടി. 2011 മുതൽ മാവേലിക്കര നിയമസഭ മണ്ഡലം ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയാണ്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 24,717 വോട്ടുകളുടെ ഗംഭീര ഭൂരിപക്ഷത്തിൽ ജയിച്ചാണ് സിപിഎമ്മിൻറെ യുവമുഖം എം എസ് അരുൺകുമാർ നിയമസഭയിലെത്തിയത്.

വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, യുവാക്കൾക്ക് തൊഴിൽ പരിശീലനത്തിനുള്ള സംവിധാനങ്ങൾ, കളിസ്ഥലങ്ങളുടെ വികസനം, കഴിഞ്ഞ പത്തു വർഷത്തെ സർക്കാരിന്റെ ഭരണം എംഎൽഎ യുടെ പ്രവർത്തന മികവും കാര്യമായ ചർച്ചകൾക്ക് മാവേലിക്കരയിൽ ഇടം വെച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ കരുത്ത് പ്രകടമാക്കുന്ന ഫലമായിരുന്നു മാവേലിക്കരയിൽ ഉണ്ടായിരുന്നത്.

എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച എംഎസ് അരുൺ കുമാർ 71,743 വോട്ടുകളായിരുന്നു 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയത്. യുഡിഎഫ് സ്ഥാനാർത്ഥിയായ കെ.കെ. ഷാജുവിന് 47,026 വോട്ടുകൾ മാത്രമായിരുന്നു ലഭിച്ചിരുന്നത്. . ബിജെപി സ്ഥാനാർത്ഥി കെ. സഞ്ജു 30,955 വോട്ടുകളും ലസഭിച്ചിരുന്നു. മുൻകാലങ്ങളിൽ കടുത്ത പോരാട്ടങ്ങൾ നടന്ന മണ്ഡലമായിരുന്നു മാവേലിക്കര. എന്നാൽ അടുത്ത കാലത്തായി ഇടതുപക്ഷത്തിന്റെ അടിത്തറ വർധിച്ചു വരികയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...