Friday, July 4, 2025 10:57 pm

സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു ; തുടര്‍ഭരണം ഉറപ്പാക്കാനുള്ള പട്ടികയെന്ന് എ.വിജയരാഘവന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. തുടര്‍ഭരണം ഉറപ്പാക്കാനുള്ള ശക്തമായ പട്ടികയെന്ന് സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ജനങ്ങളെ ചേര്‍ത്തുപിടിച്ച സര്‍ക്കാരാണിത്. അസാധ്യമെന്ന് കരുതിയ പദ്ധതികള്‍ നല്ല രീതിയില്‍ നടപ്പാക്കി. പുതിയ ഘടകക്ഷികള്‍ എത്തിയതിനെത്തുടര്‍ന്ന് സിപിഎം വിട്ടുവീഴ്ച ചെയ്തു. അഞ്ചുസിറ്റിങ് സീറ്റടക്കം ഏഴെണ്ണം സിപിഎം വിട്ടുനല്‍കി. എല്ലാ ഘടകകക്ഷികളും സഹകരിച്ചു. മികച്ചവരെ ഒഴിവാക്കിയെന്ന പ്രചാരണം ജനം നിരാകരിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

ജനാധിപത്യ മാതൃകയിലാണ് മികച്ച സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചത്. പാര്‍ലമെന്റ്, പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് തുല്യപരിഗണന. വിദ്യാര്‍ഥി, യുവജനവിഭാഗങ്ങളില്‍ നിന്ന് 13 പേര്‍ പട്ടികയില്‍, 30വയസില്‍ താഴെ നാലുപേര്‍. സെക്രട്ടേറിയറ്റില്‍ നിന്ന് പിണറായി ഉള്‍പ്പെടെ എട്ടുപേര്‍. 33 എംഎല്‍എമാരും അഞ്ച് മന്ത്രിമാരും മല്‍സരിക്കുന്നില്ല. 42 പേര്‍ ബിരുദധാരികള്‍, 28 അഭിഭാഷകര്‍. ദേവികുളം, മഞ്ചേശ്വരം സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും.

തുടര്‍ഭരണം തടയാമെന്നത് വ്യാമോഹം മാത്രാണ്. ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടില്ല. മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും ബിജെപി അപകീര്‍ത്തിപ്പെടുത്തുന്നു. കേസിലെ പ്രതിയെ പീഡിപ്പിച്ചതും മാപ്പുസാക്ഷിയാക്കാന്‍ ശ്രമിച്ചതും പുറത്തുവന്നു. സര്‍ക്കാരിനെ തകര്‍ക്കാനുള്ള എല്ലാ കേന്ദ്ര നീക്കങ്ങള്‍ക്കും കോണ്‍ഗ്രസ് പിന്തുണ നല്‍കിയെന്നും വിജയരാഘവന്‍ ആരോപിച്ചു.

സിപിഎം പട്ടിക പൂര്‍ണരൂപം

തിരുവനന്തപുരം

പാറശാല -സി.കെ.ഹരീന്ദ്രന്‍

നെയ്യാറ്റിന്‍കര – കെ ആന്‍സലന്‍

വട്ടിയൂര്‍ക്കാവ് – വി.കെ.പ്രശാന്ത്

കാട്ടാക്കട – ഐ.ബി.സതീഷ്

നേമം – വി.ശിവന്‍കുട്ടി

കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍

വര്‍ക്കല – വി. ജോയ്

വാമനപുരം – ഡി.കെ.മുരളി

ആറ്റിങ്ങല്‍ – ഒ.എസ്.അംബിക

അരുവിക്കര – ജി സ്റ്റീഫന്‍

കൊല്ലം

കൊല്ലം- എം മുകേഷ്

ഇരവിപുരം – എം നൗഷാദ്

ചവറ – ഡോ.വി.സുജിത്ത് (സ്വത)

കുണ്ടറ – ജെ.മേഴ്സിക്കുട്ടിയമ്മ

കൊട്ടാരക്കര – കെ.എന്‍.ബാലഗോപാല്‍

പത്തനംതിട്ട

ആറന്മുള- വീണാ ജോര്‍ജ്

കോന്നി – കെ.യു.ജനീഷ് കുമാര്‍

ആലപ്പുഴ

ചെങ്ങന്നൂര്‍- സജി ചെറിയാന്‍

കായംകുളം – യു .പ്രതിഭ

അമ്പലപ്പുഴ- എച്ച്. സലാം

അരൂര്‍ – ദലീമ ജോജോ

മാവേലിക്കര – എം എസ് അരുണ്‍ കുമാര്‍

ആലപ്പുഴ- പി.പി .ചിത്തരഞ്ജന്‍

കോട്ടയം
ഏറ്റുമാനൂര്‍ – വി .എന്‍ .വാസവന്‍

കോട്ടയം – കെ.അനില്‍കുമാര്‍, പുതുപ്പള്ളി – ജെയ്ക്ക് സി തോമസ്
ഇടുക്കി

ഉടുമ്പന്‍ചോല – എം.എം.മണി

ദേവികുളം- തീരുമാനം പിന്നീട്

എറണാകുളം

കൊച്ചി – കെ.ജെ. മാക്‌സി

വൈപ്പിന്‍ – കെ.എന്‍ ഉണ്ണികൃഷ്ണന്‍

തൃക്കാക്കര – ഡോ.ജെ.ജേക്കബ്

തൃപ്പൂണിത്തുറ – എം.സ്വരാജ്

കളമശേരി – പി രാജീവ്

കോതമംഗലം – ആന്റണി ജോണ്‍

ആലുവ – ഷെല്‍ന നിഷാദ്

എറണാകുളം – ഷാജി ജോര്‍ജ്
കുന്നത്തുനാട്- ശ്രീനിജന്‍

തൃശൂര്‍

ഇരിങ്ങാലക്കുട – ആര്‍.ബിന്ദു
വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പള്ളി
മണലൂര്‍ – മുരളി പെരുനെല്ലി

ചേലക്കര – കെ.രാധാകൃഷ്ണന്‍

ഗുരുവായൂര്‍ – എന്‍.കെ.അക്ബര്‍ ( ചാവക്കാട് ഏരിയ സെക്രട്ടറി)

പുതുക്കാട് – കെ.കെ. രാമചന്ദ്രന്‍

കുന്നംകുളം – എ.സി.മൊയ്തീന്‍

പാലക്കാട്
ആലത്തൂര്‍ – കെ ഡി പ്രസേനന്‍
നെന്മാറ – കെ ബാബു
പാലക്കാട് – സി.പി.പ്രമോദ്
മലമ്പുഴ – എ പ്രഭാകരന്‍
കോങ്ങാട്- കെ. ശാന്തകുമാരി
തരൂര്‍ – പി.പി.സുമോദ്

ഒറ്റപ്പാലം – കെ.പ്രേംകുമാര്‍

ഷൊര്‍ണ്ണൂര്‍ – പി.പി.മമ്മിക്കുട്ടി
തൃത്താല -എം ബി രാജേഷ്

മലപ്പുറം
തവനൂര്‍ – കെ.ടി.ജലീല്‍ (സ്വത)

പൊന്നാനി- പി.നന്ദകുമാര്‍

കൊണ്ടോട്ടി – കെ.പി.സുലൈമാന്‍ ഹാജി ( പ്രവാസി വ്യവസായി ) (സ്വത)

പെരിന്തല്‍മണ്ണ – കെ.പി.മുഹമ്മദ് മുസ്തഫ (മലപ്പുറം മുന്‍നഗരസഭ ചെയര്‍മാന്‍)

നിലമ്പൂര്‍ – പി.വി.അന്‍വര്‍ (സ്വത)

മങ്കട – ടി.കെ.റഷീദലി

വണ്ടൂര്‍- പി.മിഥുന

മലപ്പുറം – വി .പി. അനില്‍

തിരൂര്‍- ഗഫൂര്‍ പി. ലില്ലീസ് (സ്വത)

താനൂര്‍ – വി.അബ്ദുറഹ്‌മാന്‍ (സ്വത)

വേങ്ങര- പി ജിജി

കോഴിക്കോട്

കൊയിലാണ്ടി – കാനത്തില്‍ ജമീല

പേരാമ്പ്ര – ടി.പി. രാമകൃഷ്ണന്‍

ബാലുശ്ശേരി – സച്ചിന്‍ ദേവ്

കോഴിക്കോട് നോര്‍ത്ത്- തോട്ടത്തില്‍ രവീന്ദ്രന്‍

ബേപ്പൂര്‍- പി.എ.മുഹമ്മദ് റിയാസ്

കുന്ദമംഗലം- പി.ടി.എ റഹിം

കൊടുവള്ളി- കാരാട്ട് റസാക്ക്

തിരുവമ്പാടി – ലിന്റോ ജോസഫ്

വയനാട്

മാനന്തവാടി – ഒ. ആര്‍. കേളു

ബത്തേരി- എം.എസ്.വിശ്വനാഥന്‍

കണ്ണൂര്‍

ധര്‍മ്മടം – പിണറായി വിജയന്‍

പയ്യന്നൂര്‍ – പി ഐ മധുസൂധനന്‍

കല്യാശേരി – എം വിജിന്‍

അഴിക്കോട്- കെ വി സുമേഷ്

മട്ടന്നൂര്‍ – കെ.കെ.ഷൈലജ

തലശേരി – എ എന്‍ ഷംസീര്‍

തളിപറമ്പ് – എം.വി ഗോവിന്ദന്‍

പേരാവൂര്‍ – സക്കീര്‍ ഹുസൈന്‍

കാസര്‍കോട്

ഉദുമ – സി എച്ച് കുഞ്ഞമ്പു

തൃക്കരിപ്പൂര്‍ – എം.രാജഗോപാലന്‍

മഞ്ചേശ്വരം – തീരുമാനം പിന്നീട്

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവിതാംകൂര്‍ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഡിജെയ്ക്ക് വിലക്ക്

0
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഡിജെയ്ക്ക് വിലക്ക്. ഗാനമേളയില്‍...

ജൂലൈ 5ന് പുലർച്ചെ ആ മഹാദുരന്തം സംഭവിക്കുമോ ? എല്ലാ കണ്ണുകളും ജപ്പാനിലേക്ക്

0
ടോക്യോ: ജൂലൈ അഞ്ചിന് ജപ്പാനിൽ ശക്തമായ സൂനാമിയും ഭൂചലനങ്ങളുമുണ്ടാകുമെന്ന റയോ തത്സുകിയുടെ...

മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവിട്ട തുക പുറത്ത് വിട്ട് സര്‍ക്കാര്‍

0
വയനാട് : മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവിട്ട തുക പുറത്ത്...

പത്തനംതിട്ടയിലെ സി.പി.എംക്കാർക്ക് വേണ്ടാത്ത വീണാ ജോർജ്ജിനെ കേരളത്തിനും വേണ്ട ; അഡ്വ. പഴകുളം മധു

0
പത്തനംതിട്ട : സി.പി.എം ലോക്കൽ ഏരിയാ കമ്മിറ്റികൾക്കു പോലും വേണ്ടാത്ത കഴിവുകേടിന്റെ...