ബാലുശേരി : ബാലുശേരിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ എം സച്ചിന്‍ദേവിന് വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചലച്ചിത്ര താരം ധര്‍മജന്‍ ബോള്‍ഗാട്ടി പരാജയപ്പെട്ടു. 20,223 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സച്ചിന്‍ ദേവ് വിജയിച്ചത്.
വോട്ടെണ്ണലിന്റെ ആരംഭിത്തില്‍ ധര്‍മജന്‍ ലീഡ് നിലയില്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍ ആദ്യ രണ്ട് ഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ എല്‍ ഡി എഫിന്റെ ശക്തമായ മുന്നേറ്റം പ്രകടമായിരുന്നു. വിവിധ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് ശക്തമായ മുന്നേറ്റമാണ് പ്രകടമാകുന്നത്.