പത്തനംതിട്ട : തിരുവല്ല നഗരസഭ എൻജിനിയറിങ് വിഭാഗം എൽഡിഎഫ് കൗൺസിലർമാർ ഉപരോധിച്ചു. നഗരസഭയിൽ ഉള്ള റോഡുകളിൽ നടന്ന് പോകുവാൻ പോലും കഴിയാത്ത വിധം തകർന്ന് കിടന്നിട്ടും പണികൾ നടത്താതെ കാലതാമസം വരുത്തുന്നു, കെട്ടിട്ടം പണിക്ക് പ്ലാൻ നൽകിയാൽ മാസങ്ങൾ കഴിഞ്ഞാലും അപ്രൂവൽ നൽകുന്നില്ല, പാവങ്ങൾക്ക് ഉള്ള ഭാവന നിർമ്മാണത്തിന് ഉള്ള അപേക്ഷകൾ പോലും തിർപ്പാക്കുന്നില്ല, 250ൽ അധികം റോഡ് വർക്കുകൾ ടെന്റർ നടപടികൾ കാത്ത് കിടക്കുന്നു, വർഷവസാനം ആകാറായിട്ടും പണികൾ ആരംഭിക്കുവാനുള്ള നടപടികൾ ഒന്നും ആയിട്ടില്ല, സ്ട്രീറ്റ് ലൈറ്റ് കത്തിക്കുന്നതിനുള്ള നടപടികൾ സ്വികരിക്കുന്നില്ല, എസ്സിഎസ് ജംഗ്ഷനിൽ ഉള്ള ലൈറ്റ് കത്താതായിട്ട് 6 മാസം ആയി, എല്ലാ റോഡുകളും തകർന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് കൗൺസിലർമാർ ഉപരോധം സംഘടിപ്പിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.