വ്യാപാരിയുടെ സ്കൂട്ടറിൽ നിന്നും പണം തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയിൽ വ്യാപാരിയുടെ സ്കൂട്ടറിൽ നിന്നും പണം തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് പിടികൂടി. സ്കൂട്ടറിന്‍റെ സീറ്റിനിടയിലുള്ള ബോക്സിൽ നിന്നും ഒരു ലക്ഷത്തി എഴുപതിനായിരം രൂപ മോഷ്ടിച്ച അസം മോറിഗാവ് തടികടപഥർ സ്വദേശി മൊബിൻ ആലം (23) ആണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. പെരുമ്പാവൂർ പാത്തിപാലത്ത് ന്യൂ ഭാരത് കടയുടെ ഉടമയ്ക്കാണ് പണം നഷ്ടമായത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം. ഉടമ കടയടച്ച് അന്നത്തെ കളക്ഷനടക്കമുള്ള ഒരു ലക്ഷം രൂപ സ്കൂട്ടറിന്‍റെ സീറ്റിന് ഇടയിലുള്ള ബോക്സിൽ വെച്ചു. തുടർന്ന് ഷട്ടർ ഇട്ടശേഷം തിരികെയെത്തി സ്കൂട്ടറിൽ വീട്ടിലേക്ക് പോയി.

വീട്ടിലെത്തിയ ശേഷം നോക്കിയപ്പോഴാന്ന് പണം മോഷണം പോയ കാര്യം അറിയുന്നത്. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെ 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച പണവും ഇയാളിൽ നിന്ന് കണ്ടെടുത്തു. ഈ പണവുമായി നാട്ടിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിനിടയിലാണ് പ്രതിയെ പോലീസ് വലയിലാക്കുന്നത്. മോഷ്ടാവ് സഞ്ചരിച്ച സ്ക്കൂട്ടറും കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂർ പോലീസ് ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ്.എം.തോമസ്, കെ.ജി.ദിനേഷ് കുമാർ, എ.എസ്.ഐ ജോഷി തോമസ്, സീനിയർ സി.പി.ഒ അബ്ദുൾ മനാഫ്, സി.പി.ഒ കെ.എ.അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ് ഇനിയും ആക്രമിച്ചാൽ പ്രതികാര നടപടി : ഗൾഫ് രാജ്യങ്ങൾക്ക് ഭീഷണിയുമായി ഇറാൻ

0
ടെഹ്റാൻ: ഇറാനെതിരെ യുഎസ് വീണ്ടും ആക്രമണം നടത്തിയാൽ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിടുമെന്ന്...

സ്കൂൾ വരാന്തയിൽ വെച്ച് അധ്യാപികയെ 21കാരൻ കുത്തിക്കൊന്നു

0
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സ്കൂൾ വരാന്തയിൽ വെച്ച് അധ്യാപികയെ കുത്തികൊലപ്പെടുത്തി. സ്കൂളിലെ...

നെന്മേനിയിൽ കൃഷിഭവനിലും വെറ്ററിനറി സബ് സെന്ററിലും മോഷണശ്രമം ; തുടർച്ചയായ സംഭവങ്ങളിൽ ദുരൂഹത

0
നെന്മേനി: വയനാട് നെന്മേനി കൃഷിഭവനിലും വെറ്ററനറി സബ് സെന്‍റെറിലും മോഷണ ശ്രമം....
CRIME SCENE

രണ്ട് കുട്ടികളുടെ അമ്മയായ നൃത്താധ്യാപികയെ കൊലപ്പെടുത്തി സുഹൃത്ത് ; വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടത് പ്രകോപനം

0
ചെറുതുരുത്തി: തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ നൃത്താധ്യാപികയെ കഴുത്തു ഞെരിച്ചു കൊന്നു....