പത്തനംതിട്ട : കേരളം കണ്ട ഏറ്റവും വലിയ ദളിത് വിരുദ്ധ നിലപാടുകളുമായി എല്‍.ഡി.എഫും കേരള ധനകാര്യ മന്ത്രിയും മാറിക്കഴിഞ്ഞിരിക്കുന്നതായി ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. എസ്.സി, എസ്.ടി വിഭാഗങ്ങളുടെ പദ്ധതി വിഹിതത്തില്‍ 710 കോടിയാണ് വെട്ടിച്ചുരുക്കിയത്. എസ്.സി വിഭാഗത്തില്‍ നിന്നും 502 കോടിയും എസ്.ടി വിഭാഗത്തില്‍ നിന്നും 392 കോടിയും വെട്ടിച്ചിരുക്കി വിദ്യാഭ്യാസ രംഗത്ത് കുട്ടികളുടെ പഠനത്തിനായി ഉള്ള ഇ- ഗ്രാന്‍റ്സ്, മെട്രിക് സ്കോളര്‍ഷിപ്പ്, ട്രൈബല്‍ മേഖലയിലെ വിദ്യാ വാഹിനി, എസ്.ടി കുട്ടികളുടെ ഉച്ചഭക്ഷണം ഭവന പദ്ധതി, വാത്സല്യനിധി എന്നിവ നിര്‍ത്തലാക്കിയ ദളിത് വിരുദ്ധതിയില്‍ ശക്തമായി പ്രതിഷേധം അറിയിക്കുന്നതായി ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.സി, എസ്.ടി വിഭാഗങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് അടൂര്‍ എം.എല്‍.എ ഓഫീസിലേക്ക് വായ മൂടിക്കെട്ടി നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് എ.കെ. ലാലു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ സാമുവല്‍ കിഴക്കുപുറം, ഏഴംകുളം അജു ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റുമാരായ എസ്. ബിനു, ആര്‍. ദേവകുമാര്‍, നേതാക്കളായ ബാബു ദിവാകരന്‍, സി.കെ. അര്‍ജുനന്‍, വി.റ്റി. അജോ മോന്‍, അഡ്വ. സി.വി. ശാന്തകുമാര്‍, അഡ്വ. കെ.പി. ബിജിലാല്‍, രമാ ജോഗീന്ദര്‍, മഞ്ജു വിശ്വനാഥ്, സുരേഷ് പാണില്‍, അംജത് അടൂര്‍, കെ.വി. രാജന്‍, ജിനു കളീക്കല്‍, ഷിബു ചിറക്കരോട്ട്, പി.കെ. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ദളിത് കോണ്‍ഗ്രസ് നേതാക്കളായ കെ.എന്‍. രാജന്‍, മണ്ണില്‍ രാഘവന്‍, ജയന്‍ ബാലകൃഷ്ണന്‍, രാജന്‍ തേവര്‍കാട്ടില്‍, സന്തോഷ് കല്ലേലി, കാവാടി തങ്കപ്പന്‍, കെ. രാധാമണി, അനീഷ് കുമാര്‍, ശ്രീകുമാര്‍, കലേഷ് ഓമല്ലൂര്‍, ശശികല, എ.കെ. ഗോപാലന്‍, ജി. ജോഗീന്ദര്‍ എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.