പത്തനംതിട്ട : നഗരസഭാ ഭരണത്തിൽ ധൂർത്തും കെടുകാര്യസ്ഥതയും വികസന മുരടിപ്പും ആണ് നിലനിൽക്കുന്നതെന്നും ഇതിന് അന്ത്യം കുറിക്കുവാൻ ഉപതെരഞ്ഞെടുപ്പ് കോൺഗ്രസ് സ്ഥാനാർത്ഥി സോബി റജിയുടെ ബഹുഭൂരിപക്ഷ വിജയം അനിർവീര്യമാണെന്നും യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നഗരസഭ പതിനഞ്ചാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സോബി റജിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന കർമ്മം കുമ്പഴ മണ്ണിൽ ബിൽഡിംഗ്സിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന മന്ത്രിസഭയിൽ ജില്ലയെ പ്രതിനിധീകരിക്കുന്ന മന്ത്രി തന്നെ ഉണ്ടായിരുന്നിട്ടും ജില്ലാ ആസ്ഥാനത്തും നഗരപ്രാന്തങ്ങളിൽപോലും റോഡുകൾ ഉൾപ്പെടെ തകർന്ന് താറുമാറായ അവസ്ഥയിലാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ ജി.ആർ ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സാമുവൽ കിഴക്കുപുറം, കെ. ജാസിം കുട്ടി, സുനിൽ. എസ് ലാൽ, റോഷൻ നായർ, ദീപു ഉമ്മൻ, അൽ സലിൽ മുഹമ്മദ്, തോമസ് ജോസഫ് , നാസർ തോണ്ടമണ്ണിൽ, അൻസർ മുഹമ്മദ്, നിതിൻ മണക്കാട്ടു മണ്ണിൽ, കെ.പി.നൗഷാദ്, പി.കെ ഇക്ബാൽ, എ. ഫറൂഖ്, സാം മാത്യു, സജു ജോർജ്ജ്, രാജു നെടുവേലി മണ്ണിൽ അംബികാ വേണു, ജോർജ്ജ് സഖറിയ, നെജിം രാജൻ, ബിനു തോമസ് അലക്സാണ്ടർ മൂല മുറിയിൽ, അഖിൽ സന്തോഷ്, അജ്മൽ കരിം, സജി ഓലിയിൽ, ജെൻസൺ മാത്യു, പ്രസിദ്, രാജു മാത്യു എന്നിവർ പ്രസംഗിച്ചു.