ചുങ്കപ്പാറ: കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി. മുന്‍ എം.എല്‍.എ രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. സി.പി.ഐ(എം) ലോക്കല്‍ സെക്രട്ടറി എം.എം അന്‍സാരി അധ്യക്ഷത വഹിച്ചു. ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ചന്ദ്രമോഹന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിനു ജോസഫ്, ജില്ലാ പഞ്ചായത്തംഗം രാജി പി.രാജപ്പന്‍, സി.പി.ഐ എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറി കെ സതീശ്, അസിസ്റ്റന്റ് സെക്രട്ടറി അനീഷ് ചുങ്കപ്പാറ, കേരള കോണ്‍ഗ്രസ് റാന്നി നിയോജക മണ്ഡലം പ്രസിഡന്‍റ് ആലിച്ചന്‍ ആറൊന്നില്‍, ഇ.കെ അജി, കെ സുരേഷ്, പി.പി സോമന്‍, അഡ്വ. സിബി മൈലേത്ത് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.പി സോമന്‍(ചെയര്‍മാന്‍), എം.എം അന്‍സാരി(കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.
എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി
RECENT NEWS
Advertisment