നിയമങ്ങള്‍ ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ നിരത്തിലിറങ്ങരുതെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നിയമങ്ങള്‍ ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ നിരത്തിലിറങ്ങരുതെന്ന് ഹൈക്കോടതി. ഇത്തരം വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും കോടതി നിര്‍ദ്ദേശിച്ചു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങളോട് സൗമ്യമായി പെരുമാറേണ്ട ആവശ്യമില്ല. ചട്ടങ്ങള്‍ ലംഘിക്കുന്ന ബസ്സുകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

ഡ്രൈവിംഗ് ലൈസന്‍സും ഉടന്‍ സസ്പെന്‍ഡ് ചെയ്യണം. അനധികൃത ശബ്ദ സംവിധാനമുള്ള വാഹനങ്ങള്‍ സ്കൂളിലോ കാമ്പസിലോ പ്രവേശിക്കാന്‍ പാടില്ല. ലൈറ്റ് ആന്‍ഡ് സൗണ്ട് സംവിധാനമുള്ള വാഹനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ആവശ്യപ്പെടുന്നത് എന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചപ്പോള്‍ ഫ്ലാഷ് ലൈറ്റും ഡിജെ സംവിധാനവും എങ്ങനെ അനുവദിക്കുമെന്ന് കോടതി ചോദിച്ചു. ഇത്തരം ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ വിനോദയാത്രയ്ക്ക് പോകേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി രക്ഷിതാക്കളുടെ കരച്ചില്‍ ആരു കേള്‍ക്കുമെന്നും ചോദിച്ചു.

വടക്കാഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് പൂട്ടിടാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. വടക്കാഞ്ചേരി അപകടത്തിന്‍റെ ദൃശ്യങ്ങള്‍ ഡിവിഷന്‍ ബെഞ്ച് തുറന്ന കോടതിയില്‍ പരിശോധിച്ചു. അപകടവുമായി ബന്ധപ്പെട്ട് പോലീസും മോട്ടോര്‍ വാഹന വകുപ്പും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആലത്തൂര്‍ ഡി.വൈ.എസ്.പി നേരിട്ട് കോടതിയില്‍ ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...