Saturday, June 15, 2024 9:30 pm

ബസുകൾ സ്ഥിരമായി പെരുമ്പുഴ സ്റ്റാൻഡിൽ കയറാത്തതിൽ പ്രതിഷേധവുമായി എൽഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ

For full experience, Download our mobile application:
Get it on Google Play

റാന്നി: ബസുകൾ സ്ഥിരമായി സ്റ്റാൻഡിൽ കയറാത്തതിൽ പ്രതിഷേധവുമായി എൽഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ. റാന്നി പഞ്ചായത്ത് ഉടമസ്ഥതയിലുള്ള പെരുമ്പുഴ ബസ് സ്റ്റാൻ്റിൽ സ്വകാര്യ, കെ.എസ്‌.ആര്‍.ടി.സി ബസുകൾ കയറാത്തതിൽ പ്രതിഷേധിച്ചാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വത്തിലുള്ള ഭരണസമിതി മെമ്പർമാർ രംഗത്തു വന്നിരിക്കുന്നത്. റാന്നിയിലേക്ക് ബസുകൾ വരുമ്പോഴും തിരികെ മടങ്ങുമ്പോഴും പെരുമ്പുഴ സ്റ്റാൻഡിൽ കയറണം എന്ന് ഹൈക്കോടതി വിധി ഉള്ളതാണ്. എന്നാൽ റാന്നിയിലൂടെ പത്തനംതിട്ട ഭാഗത്തേക്കും എരുമേലി ഭാഗത്തേക്കും പോകുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസുകൾ സ്റ്റാൻഡിന് മുന്നിൽ പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഇരു ഭാഗത്തായി നിർത്തി ആളെ കയറ്റുകയും ഇറക്കുകയും ആണ് ചെയ്യുന്നത്. ബസ് പെരുമ്പുഴയിലേക്ക് വരാത്തതിനാൽ ഇവിടേക്ക് വരുന്നവർ ഏറെ ബുദ്ധിമുട്ടുന്നു. ബസുകൾ സ്റ്റാൻഡിൽ കയറാതെ റോഡിൽ നിർത്തുന്നതുമൂലം ഉണ്ടാകാനിടയുള്ള അപകട സാധ്യതയും ഏറെയുണ്ട്. ബസ് റോഡിൽ നിർത്തുമ്പോൾ സ്‌റ്റാൻഡിൽ നിൽക്കുന്ന യാത്രക്കാർ ഒന്നും നോക്കാതെ റോഡ് മുറിച്ചു കടക്കുമ്പോൾ അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. തുടർന്നും ബസുകൾ സ്റ്റാൻഡിൽ കയറാതെ വന്നാൽ ബഹുജനങ്ങളെ ഉൾപ്പെടുത്തി പ്രത്യക്ഷ സമരം നടത്തുവാനാണ് തീരുമാനം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജെ.ഡി.എസിന് രാഷ്ട്രീയ സംരക്ഷണം ; മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും മറുപടി പറയണമെന്ന് ജോസഫ് എം....

0
തിരുവല്ല : എൻ.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസിന് രാഷ്ട്രീയ സംരക്ഷണം നൽകി എൽ.ഡി.എഫിലും...

പെട്രോളിനും ഡീസലിനും വില കൂട്ടി കര്‍ണാടക

0
ബെംഗളൂരു: കർണാടകയിൽ സംസ്ഥാന സര്‍ക്കാര്‍ ഇന്ധനവില കൂട്ടി. പെട്രോളിൻ്റെയും ഡീസലിൻ്റെയും വിൽപ്പന...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ലാ

0
ദര്‍ഘാസ് പത്തനംതിട്ട ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ അധീനതയില്‍ വരുന്ന പ്രദേശങ്ങളില്‍ ക്വിക്ക് റെസ്പോണ്‍സ്...

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗന ജാഥ...

0
പത്തനംതിട്ട : കുവൈറ്റ് തീപിടുത്ത ദുരന്തത്തിൽ ഈ ലോകത്തോട് വിടപറഞ്ഞ പ്രിയപ്പെട്ട...