തിരുവല്ല : എൻ.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസിന് രാഷ്ട്രീയ സംരക്ഷണം നൽകി എൽ.ഡി.എഫിലും മന്ത്രിസഭയിലും ഉറപ്പിച്ചു നിർത്തിയിരിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും മറുപടി പറയണമെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി.
ജെഡിഎസ് പ്രതിനിധിയായി കുമാരസ്വാമി മോദി മന്ത്രിസഭയിൽ ക്യാബിനറ്റ് റാങ്കിൽ മന്ത്രിയായി. എൽ.ഡി.എഫ് ഘടകകക്ഷിയായ ആർ.ജെ.ഡിയുടെ സംസ്ഥാന പ്രസിഡന്റ് തന്നെ എൻ.ഡി.എ ഘടകകക്ഷിയെ മുന്നണിയിലും മന്ത്രിസഭയിലും വെച്ചു വാഴിക്കുന്നതിനെതിരെ അതിരൂക്ഷമായ വിമർശനമുയർത്തി. എന്നിട്ടും യാതൊരു നടപടിയുമില്ലാതെ സി.പി.എം പുലർത്തുന്ന മൗനം മുഖ്യമന്ത്രിയും ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി പുലർത്തുന്ന അന്തർധാരയുടെ ഉത്പന്നമാണ്.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപിയുമായി തൃശ്ശൂർ മേയർ പുലർത്തിയിരുന്ന അടുപ്പവും വിധേയത്വവും വിമർശന വിധേയമായതിനെ തുടർന്ന് മേയറെ വിളിച്ചുവരുത്തി വിശദീകരണം തേടിയ സി.പി.എം, ജെഡിഎസ് എൻഡിഎ ഘടകക്ഷിയായി 10 മാസം പിന്നിട്ടിട്ടും അവരെ ഒക്കത്തിരുത്തി ഭരണം നടത്തുന്നത് മോദി പ്രീണനം മാത്രമെന്ന് വ്യക്തം. കഴിഞ്ഞ സെപ്റ്റംബർ മുതൽ ഇപ്പോൾ വരെയും ഒരേസമയം എൻ.ഡി.എ മുന്നണിയിലും എൽ.ഡി.എഫിലും പ്രവർത്തിക്കുന്ന ജെ.ഡി.എസിനെ ചുമക്കുന്ന വിചിത്രവും വികൃതവുമായ രാഷ്ട്രീയ ഞാണിന്മേൽ കളിയാണ് മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികൾ പിടിമുറുക്കാതിരിക്കാൻ വേണ്ടി മുഖ്യമന്ത്രിയുടെ അറിവോടെയാണ് കുമാരസ്വാമിയുടെ കേന്ദ്രമന്ത്രിസഭാ പ്രവേശനവും നടന്നിരിക്കുന്നത്. അല്ലെങ്കിൽ ആ നിമിഷം തന്നെ മന്ത്രി കെ. കൃഷ്ണൻകുട്ടിയെ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് പുറത്താക്കാനും ജെ ഡി എസിനെ എൽഡിഎഫിൽ നിന്ന് പുറത്താക്കാനും ആർജ്ജവം കാട്ടിയേനെ. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഏറ്റ പ്രഹരത്തെ തുടർന്ന് ആത്മ പരിശോധനയ്ക്കും തെറ്റ് തിരുത്തലിനു മായി നേതൃയോഗങ്ങൾ കൂടുന്ന ഈ ഘട്ടത്തിൽ എങ്കിലും ഈ കാര്യത്തിൽ വ്യക്തത വരുത്താൻ സിപിഎം തയ്യാറാവണമെന്ന് പുതുശ്ശേരി ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1