കണ്ണൂര്‍: അഴിമതിയും നികുതി വെട്ടിപ്പും അവിഹിത സ്വത്ത് സമ്പാദനവും നടത്തിയെന്ന് ആരോപിച്ച് കെഎം ഷാജി എംഎല്‍എയ്‍ക്ക് എതിരെ എല്‍ഡിഎഫ് പ്രതിഷേധം. ഒക്ടോബര്‍ 30 ന് കണ്ണൂര്‍ ജില്ലയിലെ 180 കേന്ദ്രങ്ങളിലാണ് ജനകീയ കൂട്ടായ്‍മ സംഘടിപ്പിക്കുന്നത്. കെ എം ഷാജിയ്ക്ക് വരവില്‍ കവിഞ്ഞ സ്വത്തുണ്ട്, കെട്ടിട നികുതിയും ആഡംബര നികുതിയും അടച്ചിട്ടില്ല, തുടര്‍ച്ചയായി നിയമ ലംഘനം നടത്തുകയാണെന്നും എം വി ജയരാജന്‍ പറഞ്ഞു. 8.60 ലക്ഷം രൂപയുടെ വായ്പയെടുത്തിട്ട് നിര്‍മ്മിച്ചത് 4 കോടിയോളം രൂപയുടെ വീടാണെന്നും ജയരാജന്‍ പറഞ്ഞു.
കെഎം ഷാജി എംഎല്‍എ ക്കെതിരെ എല്‍ഡിഎഫ് പ്രതിഷേധം
RECENT NEWS
Advertisment