തിരുവനന്തപുരം : സ്ഥാനാര്‍ഥി പ്രഖ്യാപനമെല്ലാം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആദ്യ ലാപ്പില്‍ മുന്നിട്ട് നില്‍ക്കുന്ന എല്‍ ഡി എഫിന്റെ പ്രകടനപത്രിക ഇന്ന് പുറത്തിറങ്ങും. പത്രിക തയാറാക്കാനുള്ള ഉപസമിതി രാവിലെ എ കെ ജി സെന്ററില്‍ യോഗം ചേര്‍ന്ന് പത്രിക അംഗീകരിക്കും. തുടര്‍ന്ന് വൈകിട്ട് മൂന്നിന് പത്രിക ഔദ്യോഗികമായി പുറത്തിറക്കും. കഴിഞ്ഞ പ്രകടന പത്രികയിലെ 600 വാഗ്ദാനങ്ങളില്‍ 570ഉ ം നടപ്പാക്കിയ ആത്മവിശ്വാസവുമായാണ് സര്‍ക്കാര്‍ ജനവിധി തേടുന്നത്.
വലിയ ജനകീയ പ്രഖ്യാപനങ്ങള്‍ എല്‍ ഡി എഫിന്റെ പ്രകടനപത്രികയിലുണ്ടാകും. ജനക്ഷേമ പദ്ധതികള്‍ തന്നെയായിരിക്കും ഇതില്‍ പ്രധാനം. പെന്‍ഷന്‍ വര്‍ധനവിലെ പുതിയ വാഗ്ദനങ്ങളും പ്രകടനപത്രികയിലുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയയന്റെ സംസ്ഥാനതല പ്രചാരണം നാളെ മുതലാരംഭിക്കും. ഒരു ദിവസം ഒരു ജില്ലയില്‍ എന്ന രീതിയിലാണ് മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങുക.