ചെങ്ങന്നൂർ : ചെങ്ങന്നൂർ നഗരസഭ ഭരണത്തിലെ അഴിമതികൾ വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അഴിമതിയിൽ മുങ്ങിയ യുഡിഎഫ് ഭരണ സമിതി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് എൽ.ഡി.എഫ് നഗരസഭാ കൗൺസിലർമാർ നഗരസഭാ ഓഫീസിനു മുൻപിൽ നടത്തുന്ന സത്യാഗ്രഹ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് വ്യാപാരി വ്യവസായി സമിതി ചെങ്ങന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുഭാവ സത്യാഗ്രഹം നടത്തി. സമരം സമിതി ജില്ലാ പ്രസിഡണ്ട് ഒ അഷ്റഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ.പി മുരുകേശ് അധ്യക്ഷനായി. സതീഷ് കെ നായർ വി.എസ് സവിത, സുനു തുരുത്തിക്കാട്, എം.ജെ സണ്ണി രാജു പറങ്കാമൂട്ടിൽ, മഹേന്ദ്രൻ പ്രമോദ് അമ്പാടി എന്നിവർ സംസാരിച്ചു.
എൽ.ഡി.എഫ് സത്യാഗ്രഹ സമരത്തിന് – അനുഭാവ സത്യാഗ്രഹം നടത്തി ചെങ്ങന്നൂർ വ്യാപാരി വ്യവസായി സമിതി
RECENT NEWS
Advertisment