പത്തനംതിട്ട : സി.പി.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ കള്ള വോട്ടും അക്രമവും ഭീഷണിയും നടത്തി നേടിയ അധാർമ്മിക വിജയമാണ് ഇടതുമുന്നണി പത്തനംതിട്ട സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിലേതെന്ന് ഡി.സി.സി പ്രസിസന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് പിടിച്ചെടുക്കുവാൻ സി.പി.എം ജില്ലാ നേതൃത്വം നടത്തിയ ഹീനമായ ശ്രമം പരാജയപ്പെട്ട ശേഷം കാർഷിക ഗ്രാമ വികസന ബാങ്ക് പിടിച്ചടക്കുവാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പുറത്തുനിന്നും സി.പി.എം, ഡി.വൈ.എഫ്,ഐ ഗുണ്ടകളെ ഇറക്കി വ്യാജ കാർഡുകളും ബാലറ്റ് പേപ്പറുകളും നിർമ്മിച്ച് വ്യാപകമായി കള്ള വോട്ടും അക്രമവും ഭീഷണിയും നടത്തിയാണ് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പിടിച്ചെടുത്തതെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
കാർഷിക ഗ്രാമവികസന ബാങ്ക് പിടിച്ചെടുക്കുവാൻ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തി നിയമ വിരുദ്ധമായി പ്രവർത്തിക്കുകയും എല്ലാ ഒത്താശകളും ചെയ്ത് കൊടുക്കുകയും ചെയ്തതായി ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. വ്യാജ തിരിച്ചറിയൽ, ബാലറ്റ് പേപ്പർ നിർമ്മാണം എന്നിവയെക്കുറിച്ചും കള്ള വോട്ടിനെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് ഡി.സി.സി പ്രസിസന്റ് ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകൾ കൊള്ളയടിച്ച് നിക്ഷേപകരുടെ പണം തട്ടിയെടുക്കുന്ന സി.പി.എം നേതൃത്വം മികച്ച രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പത്തനംതിട്ട സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിനെ തകർക്കുമെന്ന് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ മുന്നറിയിപ്പ് നല്കി.
കള്ള വോട്ടും അക്രമവും നടത്തി എല്ലാ കാലത്തും വിജയിക്കാമെന്ന സി.പി.എം. വ്യാമോഹത്തിന് കാലം തിരിച്ചടി നല്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.