കേരളത്തിൽ എൽഡിഎഫ് കനത്ത പരാജയം നേരിട്ടെങ്കിലും തിരുവനന്തപുരം ജില്ലയിൽ വോട്ട് വിഹിതത്തിൽ മുന്നിലെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കനത്ത പരാജയമാണ് എൽഡിഎഫ് നേരിട്ടത്. എൽഡിഎഫ് 35 സീറ്റും യുഡിഎഫ് 102 സീറ്റും എൻഡിഎ 3 സീറ്റുമാണ് നേടിയത്. തിരുവനന്തപുരം ജില്ലയിൽ 5 മണ്ഡലങ്ങളിലാണ് എൽഡിഎഫ് വിജയിച്ചത്. യുഡിഎഫ് 7 മണ്ഡലങ്ങളിലും എൻഡിഎ 2 മണ്ഡലങ്ങളിലും വിജയം ഉറപ്പിച്ചു. കേരളമാകെ യു‍ഡിഎഫ് തരം​ഗത്തിനൊപ്പം നിന്നപ്പോഴും എൽഡിഎഫ് തിരുവനന്തപുരത്ത് കാര്യമായ ഇളക്കം തട്ടാതെ കാത്തുസൂക്ഷിച്ചു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽ 13 എംഎൽഎമാരായിരുന്നു എൽഡിഎഫിന് ഉണ്ടായിരുന്നത്. എന്നാൽ അത് അഞ്ചായി ചുരുങ്ങി. എങ്കിലും വോട്ട് വിഹിതത്തിൽ ജില്ലയിൽ മുന്നിൽ എൽഡിഎഫ് തന്നെയാണ്. ശക്തമായ ത്രികോണ മത്സരമാണ് നേമത്തും കഴക്കൂട്ടത്തും നടന്നത്. രണ്ട് മണ്ഡലങ്ങളിലും അന്തിമ വിധി ബിജെപിക്കൊപ്പമായിരുന്നു. വട്ടിയൂർക്കാവും കാട്ടാക്കടയും യുഡിഎഫിന് ഒപ്പമായിരുന്നു. ഈ നാല് മണ്ഡലങ്ങളും എൽഡിഎഫിൻ്റെ സിറ്റിങ് സീറ്റായിരുന്നു.

സിറ്റിങ് സീറ്റായ വർക്കല, ആറ്റിങ്ങൾ, നെടുമങ്ങാട്, അരുവിക്കറ, പാറശാല എന്നീ മണ്ഡലങ്ങൾ മാത്രമാണ് എൽഡിഎഫിന് നിലനിർത്താൻ കഴിഞ്ഞത്. എന്നാൽ ഈ മണ്ഡലങ്ങളിലെല്ലാം ഭൂരിപക്ഷം 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ കുറഞ്ഞിട്ടുമുണ്ട്. മത്സരിച്ച രണ്ട് മന്ത്രിമാരിൽ നെടുമങ്ങാട് നിന്നും ജിആർ അനിൽ മാത്രമാണ് വിജയിച്ചത്. സിറ്റിങ് എംഎൽഎമാരിൽ ആറ് പേർ പരാജയപ്പെടുകയും ചെയ്തു. വട്ടിയൂർക്കാവ്, ചിറയിൻകീഴ്, കഴക്കൂട്ടം, നെയ്യാറ്റിൻകര എന്നീ മണ്ഡലങ്ങളിൽ ശക്തമായ പോരാട്ടത്തിനൊടുവിലാണ് എൽഡിഎഫ് സ്ഥാനാർഥികൾ പരാജയം ഏറ്റുവാങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...