കോന്നി : ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോന്നി നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ എൽ ഡി എഫ് ന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
എൽ.ഡി.എഫ് തണ്ണിത്തോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണിത്തോട് പോസ്റ്റോഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ്ണ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ ഉത്‌ഘാടനം ചെയ്തു. സി.പി.എം തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദ് അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം സുമതി നരേന്ദ്രൻ, പി ആർ രാമചന്ദ്രൻപിള്ള, എൻ ലാലാജി, റ്റി കെ സോമരാജൻ, കേരള കോൺഗ്രസ്സ് (എം) മണ്ഡലം പ്രസിഡണ്ട് ജോയ് കുറ്റിയിൽ, കെ വി സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.
തേക്കുതോട് പോസ്റ്റ് ഓഫീസിന് മൂന്നിൽ നടത്തിയ പ്രതിഷേധ ധര്‍ണ്ണ കെ.ജെ ജെയിംസ് ഉത്‌ഘാടനം ചെയ്തു. ജെയിംസ് തോമസ്, സി എസ് ജയരാജ്, അനിയൻ പത്തിയത്ത്, സി കെ കൃഷ്ണൻ, ജിഷ്ണു മോഹൻ, എൻ പ്രസാദ് എന്നിവർ സംസാരിച്ചു.
അട്ടച്ചാക്കൽ പോസ്റ്റ് ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധ സംഗമം സി.പി.ഐ ജില്ലാ കൗൺസിൽ അംഗം എ ദീപകുമാർ ഉത്‌ഘാടനം ചെയ്തു. ജോയ്‌സ് എബ്രഹാം, തുളസി മോഹനൻ, പ്രജിത്ത്, ബിനു തുടങ്ങിയവർ സംസാരിച്ചു.
എൽ.ഡി.എഫ് ചിറ്റാർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം സി പി എം പെരുനാട് ഏരിയ സെക്രട്ടറി എസ് ഹരിദാസ് ഉത്‌ഘാടനം ചെയ്തു. എൽ ഡി എഫ് കൺവീനർ റ്റി എസ് രാജു അധ്യക്ഷത വഹിച്ചു. എ ഐ വൈ എഫ് ജില്ലാ കമ്മറ്റി അംഗം വി കെ പ്രമോൻ, ലോക്കൽ കമ്മറ്റി സെക്രട്ടറി മോനായി പൊന്നുപിള്ള, ഷെരിഫ്, ജനതാദൾ ജില്ലാ കമ്മറ്റി അംഗം ജോർജ്ജ് കുട്ടി, പി വി ബിനു തുടങ്ങിയവർ സംസാരിച്ചു.
സി.പി.ഐ സീതത്തോട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ബീന മുഹമ്മദ് റാഫി ഉത്‌ഘാടനം ചെയ്തു. പി എസ് സുജ അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറി സജി മുള്ളാനിക്കൽ, ബ്രാഞ്ച് സെക്രട്ടറി രഞ്ജിത് തുടങ്ങിയവർ സംസാരിച്ചു.
കലഞ്ഞൂർ പാടത്ത് നടന്ന പ്രതിഷേധം എ മോഹനൻ ഉത്‌ഘാടനം ചെയ്തു. എ പി റഹിം അധ്യക്ഷത വഹിച്ചു. ആകാശ്, പ്രശാന്ത് പാടം, തുടങ്ങിയവർ സംസാരിച്ചു. കലഞ്ഞൂർ പോസ്റ്റ് ഓഫീസിനു മുൻപിൽ നടന്ന ധർണ്ണ സി.പി.എം ഏരിയ കമ്മറ്റി അംഗം എസ് രാജേഷ് ഉത്‌ഘാടനം ചെയ്തു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം പി മണിയമ്മ അധ്യക്ഷത വഹിച്ചു. പി ധർമ്മരാജൻ, ആർ ഭാസ്‌ക്കരൻ നായർ, കെ എ ശ്രീധരൻ, പഞ്ചായത്ത് അംഗം മഞ്ജു, ഹരീഷ് മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു.
കലഞ്ഞൂർ ടെലഫോൺ എക്സ്ചേഞ്ചിന് മുന്നിൽ നടന്ന ധർണ്ണ സി പി ഐ എം ഏരിയ കമ്മറ്റി അംഗം എസ് രഘു ഉത്‌ഘാടനം ചെയ്തു. സി പി ഐ ജില്ലാ കമ്മിറ്റിയംഗം സി കെ അശോകൻ അധ്യക്ഷത വഹിച്ചു. സൗദാരാജൻ, കെ സുരേഷ് ബാബു, മനീഷ് കുമാർ, ആർ രാജേന്ദ്രൻ രാജൻപിള്ള തുടങ്ങിയവർ സംസാരിച്ചു. നിരത്തുപാറ പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ സി പി എം കലഞ്ഞൂർ ലോക്കൽ സെക്രട്ടറി എം മനോജ് കുമാർ ഉത്‌ഘാടനം ചെയ്തു. വി രാജൻ അധ്യക്ഷത വഹിച്ചു. എൻ എം മോഹനകുമാർ, ഷാൻ ഹുസൈൻ, ബിജി ബാബു എന്നിവർ സംസാരിച്ചു.
ഏനാദിമംഗലം പഞ്ചായത്തിൽ ആറ് കേന്ദ്രങ്ങളിൽ പ്രതിഷേധം നടന്നു, വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ ധർണ്ണയിൽ സി പി ഐ എം ജില്ലാ കമ്മറ്റി അംഗം കെ മോഹൻകുമാർ, സി പി ഐ ലോക്കൽ സെക്രട്ടറി സുഭാഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി പ്രദീപ്, സനന്ദൻ ഉണ്ണിത്താൻ, സേതുകുമാർ, സോമൻ പിള്ള, എം കെ വാമൻ, ആർ ബി രാജീവ് കുമാർ, ഡി ബിനോയ്, ശങ്കർ മാരൂർ, ഡി ബിനോയ്, അധീഷ് തുടങ്ങിയവർ സംസാരിച്ചു.
വി.കോട്ടയം മേഖലയിൽ നടന്ന യോഗം സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റംഗം ബി രാജേന്ദ്രൻപിള്ള ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം നിഷ മനോജ് അദ്ധ്യക്ഷത വഹിച്ചു. പ്രദീപ്, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.