ടെക്‌നോപാര്‍ക്ക് ഐടി ജീവനക്കാര്‍ക്ക് വാങ്ങുന്ന വാക്‌സിന്‍ ആദ്യ ബാച്ച് എട്ടിന് എത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനികളിലെ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിതരണം ചെയ്യാനായി ടെക്‌നോപാര്‍ക്ക് എംപ്ലോയീസ് കോ-ഓപറേറ്റീവ് ഹോസ്പിറ്റല്‍ പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് നേരിട്ട് വാങ്ങുന്ന കോവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ബാച്ച് എട്ടിന് എത്തും. രണ്ടു ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് വാങ്ങുന്നത്. വിമാന മാര്‍ഗം എട്ടിന് തിരുവനന്തപുരത്തെത്തുന്ന ആദ്യ ബാച്ചില്‍ 25,000 ഡോസുകളാണ്. ഒരു ഡോസിന് 790 രൂപാ നിരക്കിലാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ആശുപത്രി വാക്‌സിന്‍ വാങ്ങിയത്. ഇവ ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ക്ക് സൗജന്യമായാണ് വിതരണം ചെയ്യുക. ചെലവ് അതത് കമ്പനികള്‍ വഹിക്കും.

ഈ മാസം 10 മുതല്‍ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്ന് ടെക്‌നോപാര്‍ക്ക് എംപ്ലോയീസ് കോ-ഓപറേറ്റീവ് ഹോസ്പിറ്റല്‍ പ്രസിഡന്റ് ബിനു ആര്‍ പറഞ്ഞു. ഐടി ജീവനക്കാര്‍ക്ക് കോവിഡ് ചികിത്സയ്ക്കും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കുമായി ആശുപത്രി വിപുലമായ സൗകര്യങ്ങളാണ് ടെക്‌നോപാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. ടെക്‌നോപാര്‍ക്ക് ക്ലബ്ഹൗസ് 35 കിടക്കകളുള്ള കോവിഡ് ഒന്നാംതല ചികിത്സാ കേന്ദ്രമാക്കി മാറ്റിയിരുന്നു. ഇവിടെ ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സേവനം മുഴുസമയം ലഭ്യമാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം ; കപ്പൽ മുങ്ങി

0
ന്യൂഡൽഹി: ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലായ 'എം.എസ്.വി ഫൈസ്...

എടവണ്ണപ്പാറ – കൊണ്ടോട്ടി റോഡിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന്...

ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക് ; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ...

0
പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട...

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...