തൃശൂർ : തൃശൂർ കോർപ്പറേഷനിൽ ഭരണം നിലനിർത്തി എൽഡിഎഫ്. അതേസമയം, തൃശൂരിൽ യുഡിഎഫ് വിമതന്റെ നിലപാട് നിർണായകമാകും. ഇതു സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കുമെന്ന് തൃശൂരിലെ യുഡിഎഫ് വിമതൻ എംകെ വർഗീസ് അറിയിച്ചു.
വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ കോർപ്പറേഷനുകളിലുൾപ്പെടെ എൽഡിഎഫ് ഭരണം ഉറപ്പിച്ച സ്ഥിതി വിശേഷമാണ് കാണാൻ കഴിയുന്നത്. ആകെയുള്ള 941 ഗ്രാമ പഞ്ചായത്തുകളിൽ 511 ഇടത്ത് എൽഡിഎഫും 369 ഇടത്ത് യുഡിഎഫും 26 ഇടങ്ങളിൽ ബിജെപിയും വിജയിച്ചു. ആറ് കോർപ്പറേഷനുകളിൽ 5 സീറ്റ് എൽഡിഎഫും 1സീറ്റ് യുഡിഎഫും നേടി.
മുൻസിപ്പാലിറ്റികളിൽ എൽഡിഎഫ്- 35, യുഡിഎഫ്-45, ബിജെപി-2 എന്നിങ്ങനെയാണ് സിറ്റുകൾ ലഭിച്ചത്. ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ്- 10, യുഡിഫ്-4 എന്ന നിലയിലാണ. ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ എൽഡിഎഫ്-112, യുഡിഎഫ്- 38, ബിജെപി-1 എന്ന നിലയിലാണ് വിജയം ഉറപ്പിച്ചിരിക്കുന്നത്.