തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ഇടത്-വലത് മുന്നണികള്‍ ഒത്തുകളിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കോണ്‍ഗ്രസിന്റെ അവിശുദ്ധ ബന്ധത്തിന്റെ ജാരസന്തതിയാണ് എല്‍ഡിഎഫ് വിജയമെന്നും അദ്ദേഹം പരിഹസിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ജയത്തിന് മറ്റൊരു കാരണവുമില്ല. വന്‍തോതില്‍ കോണ്‍ഗ്രസ് വോട്ട് കച്ചവടം നടത്തി. ബിജെപിയെ വീഴ്ത്താന്‍ ഒത്തുകളിച്ചതിന് പ്രതിഫലം എന്ത് ലഭിച്ചുവെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വ്യക്തമാക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.