ചെന്നൈ : തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ നേതാവിന്‍റെ വസതിയിലും സ്ഥാപനങ്ങളിലും വിജിലൻസ് പരിശോധന. മുൻ ആരോഗ്യമന്ത്രി കൂടിയായ സി.വിജയഭാസ്കറിന്‍റെ ഉടമസ്ഥതയിലുള്ള 43 ഇടങ്ങളിലാണ് വിജിലൻസ് പരിശോധന. ചെന്നൈ, ചെങ്കൽപ്പേട്ട്, കാഞ്ചീപുരം, കോയമ്പത്തൂർ, തിരുച്ചി, പുതുക്കോട്ട എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളിലും വസതികളിലും വിജിലൻസ് തിങ്കളാഴ്ച രാവിലെ പരിശോധനക്കായി എത്തുകയായിരുന്നു.
നേരത്തേ മുൻ മന്ത്രിമാരായ എം.ആർ വിജയഭാസ്കർ, എസ്.പി വേലുമണി, കെ.സി വീരമണി എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങളിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. വിജയഭാസ്കർ അനധികൃതമായി സ്വത്തുക്കൾ സമാഹരിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് വിജിലൻസ് അറിയിച്ചു.