അടൂരിൽ സിഐടിയു നേതാക്കൾ സിഐടിയു തൊഴിലാളിയെ മർദ്ദിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂരിൽ സിഐടിയു നേതാക്കൾ സിഐടിയു തൊഴിലാളിയെ മർദ്ദിച്ചതായി പരാതി. ഏനാത്ത് സ്വദേശി സുൽത്താനെ ആണ് മർദ്ദിച്ചത്. ഇന്നലെ അടൂരിൽ ഉണ്ടായ സിപിഎം സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു എന്നുപറഞ്ഞാണ് മർദ്ദിച്ചത്. രണ്ട് സിഐടിയു നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു.

സിഐടിയു വിട്ട് എഐടിയുസിയിൽ ചേർന്ന തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചതിനെ ചൊല്ലിയായിരുന്നു ഇന്നലെ തർക്കമുണ്ടായത്. സിപിഎം സിപിഐ സംഘർഷം പതിവായിരുന്ന അടൂരിൽ ഒരിടവേളക്ക് ശേഷമാണ് വീണ്ടും കമ്മ്യൂണിസ്റ്റ് പാർട്ടികൾ തെരുവിൽ തമ്മിൽ തല്ലിയത്.

തെഴിലാളി സംഘടനകൾ തമ്മിലുള്ള തർക്കം പാർട്ടി പ്രാദേശിക നേതൃത്വങ്ങൾ ഏറ്റെടുത്തതോടെയാണ് സ്ഥിതി വഷളായത്. ഇന്നലെ വൈകിട്ട് തുടങ്ങിയ തർക്കമാണ് ഇന്ന് രാവിലെ അടൂർ ഹൈസ്ക്കൂളിൽ ജംഗ്ഷനിൽ സംഘർഷഭരിതമായി. സംഘര്‍ഷത്തില്‍ സിഐടിയു വിട്ട രണ്ട് തൊഴിലാളികൾക്ക് മർദനമേറ്റു.

സിഐടിയുവിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്ന് യൂണിനിൽ നിന്ന് രാജിവച്ച പ്രവർത്തകർ എഐടിയുസിയിൽ ചേർന്നത് മുതലാണ് പ്രശ്നങ്ങളുടെ തുടക്കം. രാജി വച്ചവർ കഴിഞ്ഞ ദിവസം പണിക്കെത്തിയപ്പോൾ സിഐടിയുക്കാർ തടയുകയും നേരിയ സംഘർഷമുണ്ടാവുകയും ചെയ്തു.

ഇതേ തുടർന്നാണ് ഇന്ന് രാവിലെ എഐടിയുസി സിപിഐ പ്രവർത്തകർ സംഘടിച്ചെത്തിയതും വലിയ സംഘർഷത്തിൽ കലാശിച്ചതും എന്നാൽ നോക്കുകൂലി വാങ്ങിയതിന് ചുമട്ട്തൊഴിലാളി ക്ഷേമനിധി ബോർഡ് നടപടി എടുത്തതിനെ തുടർന്ന് പുറത്താക്കിയവരാണ് എഐടിയുസി അംഗത്വം നൽകി സ്വീകരിച്ചതെന്നാണ് സിഐടിയു വിമർശനം. സിപിഐ രാഷ്ട്രീയമായി വിഷയം മുതലെടുക്കകയാണെന്ന ആരോപണവുമായി സിപിഎമ്മും രംഗത്തെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...