മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്‍റെ കോട്ടകള്‍ക്ക് യാതൊരു കോട്ടവും ഉണ്ടാകില്ലെന്ന് കെ.പി.എ. മജീദ്. കഴിഞ്ഞ തവണ നേടിയതിലും പതിന്മടങ്ങ് സീറ്റുകള്‍ ഈ തവണ നേടും. മലപ്പുറത്ത് പരമാവധി ഐക്യത്തിലാണ്. അതിനാല്‍ നല്ല ഫലം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു .
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ മൂന്നാംഘട്ടത്തിലെ ആദ്യ മണിക്കൂറില്‍ 6.02 ശതമാനം പോളിംഗ് മലപ്പുറത്ത് രേഖപ്പെടുത്തി. വോട്ടെടുപ്പ് കൃത്യം ഏഴുമണിക്ക് തന്നെ ആരംഭിച്ചിരുന്നു. രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയാണ് പോളിംഗ് സ്റ്റേഷനുകളിലുള്ളത്. കൊവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുന്നത് .