യു​വാ​വി​നെ സം​ഘം ചേ​ര്‍ന്ന് ആ​ക്ര​മി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം ; ര​ണ്ടു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : യു​വാ​വി​നെ സം​ഘം ചേ​ര്‍ന്ന് ആ​ക്ര​മി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തി​ന് ര​ണ്ടു​പേ​രെ കൊ​ട​ക​ര പോലീസ് അ​റ​സ്​​റ്റ്​ ചെ​യ്തു. ക​ന​ക​മ​ല വ​ട്ടേ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ഒ​രു​പാ​ക്ക വീ​ട്ടി​ല്‍ ബി​ബി​ന്‍ ബാ​ബു (32), ത​ട​ത്തി​ല്‍ വീ​ട്ടി​ല്‍ സ​ന്ദീ​പ് സ​ഹ​ദേ​വ​ന്‍ (32) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​വ​ര്‍ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. തൃ​ശൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പോലീ​സ് മേ​ധാ​വി ആ​ര്‍. വി​ശ്വ​നാ​ഥ്, ചാ​ല​ക്കു​ടി ഡി.വൈ.​എ​സ്.​പി സി.​ആ​ര്‍. സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം കൊ​ട​ക​ര സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജ​യേ​ഷ് ബാ​ല​ന്റെ​യും എ​സ്.​ഐ ഷാ​ജ​ന്റെയും നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ഡിസംബര്‍ 11നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വ​ട്ടേ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ക​ല്ലി​ങ്ങ​പ്പു​റം വീ​ട്ടി​ല്‍ സു​ധീ​ഷ് എ​ന്ന യു​വാ​വി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. മ​റ്റ​ത്തൂ​ര്‍ കു​ഴി​ക്കാ​ണി​യി​ലെ യു​വാ​വി​ന്റെ ജോ​ലി സ്ഥലത്തെ​ത്തി ഇ​ടി​ക്ക​ട്ട പോ​ലു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ളു​പ​യോ​ഗി​ച്ച്‌ യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യും തു​ട​ര്‍ന്ന് ഒളിവില്‍ പോ​വു​ക​യു​മാ​യി​രു​ന്നു.

കൊ​ട​ക​ര സി.​ഐ ജ​യേ​ഷ് ബാ​ല​നാ​ണ്​ കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത്. തൃ​ശൂ​ര്‍ റൂ​റ​ല്‍ ജി​ല്ല പോ​ലീ​സ് മേധാവിയുടെയും ചാ​ല​ക്കു​ടി ഡി​വൈ.​എ​സ്.​പി​യു​ടെ​യും നി​ര്‍​ദേ​ശ​പ്ര​കാ​രം പ്രത്യേക അ​ന്വേ​ഷ​ണ സം​ഘം രൂപീക​രി​ച്ചി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം തൃ​ശൂ​ര്‍-​പാ​ല​ക്കാ​ട് ജി​ല്ല അ​തി​ര്‍ത്തി​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ പ്രതിക​ളെ ത​മി​ഴ്​​നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻഷോട്ടിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ

0
തിരുവനന്തപുരം: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ചതിൽ പ്രതികരിച്ച് കെ...

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധത്താൽ ; ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും സിപിഎം...

0
പത്തനംതിട്ട: നവീൻ ബാബു മരിച്ച കേസ് സിബിഐക്ക് വിട്ടിതിന് പിന്നാലെ, പി.പി. ദിവ്യയെ...

വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്നു ; പ്രതി അറസ്റ്റില്‍

0
തൃശൂര്‍: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ...

ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിൽ

0
ദില്ലി: ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ...