തിരുവനന്തപുരം : മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റുകൾ ഇന്ന് മുതൽ ബന്ധപ്പെട്ട ഓഫീസുകളിൽ നടക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അപേക്ഷകർ ഓഫീസിൽ ഹാജരാകാതെ ഓൺലൈനായി ലേണേഴ്‌സ് പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണം വകുപ്പ് ഒരുക്കിയിരുന്നു. ഈ ക്രമീകരണം ദുരുപയോഗിക്കുന്ന സാഹചര്യമുള്ളതിനാലാണ് ഓൺലൈൻ ടെസ്റ്റ് അവസാനിപ്പിച്ചത്.
ഇന്ന് മുതൽ ടെസ്റ്റ് ഡേറ്റ് ബുക്ക് ചെയ്തിരിക്കുന്ന അപേക്ഷാർഥികൾ അതതു ദിവസമോ അല്ലെങ്കിൽ എസ്.എം.എസ് ആയി മെസേജ് ലഭിക്കുന്ന തീയതിയിലോ ബുക്ക് ചെയ്ത ഓഫീസുകളിൽ നേരിട്ടെത്തി പരീക്ഷയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് JRTO/RTO മാരുമായി ബന്ധപ്പെടണം.