Monday, July 7, 2025 10:40 am

65 രൂപക്ക് എല്‍ഇഡി ബള്‍ബുകള്‍ ; ഒരു കുടുംബത്തിന് പരമാവധി 20 എണ്ണം ; പണം ഇപ്പോള്‍ അടയ്‌ക്കേണ്ടതില്ല

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി നിയോജക മണ്ഡലത്തിലെ എല്ലാ വീടുകളിലും സൗജന്യ നിരക്കില്‍ എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യുമെന്ന് രാജു എബ്രഹാം എംഎല്‍എ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഫിലമെന്റ് ഫ്രീ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 200 രൂപ വിലവരുന്ന എല്‍ഇഡി ബള്‍ബുകള്‍ 65 രൂപ നിരക്കില്‍ നല്‍കുന്നത്. ഒരു കുടുംബത്തിന് പരമാവധി 20 ബള്‍ബുകളാണ് നല്‍കുന്നത്. 65 രൂപ കഴിച്ചുള്ള ബാക്കി തുക സര്‍ക്കാര്‍ തന്നെ കമ്പനികള്‍ക്ക് നല്‍കും. വൈദ്യുതി സെക്ഷന്‍ ഓഫീസുകളിലേക്ക് ഫോണ്‍ വിളിച്ചാണ് ബള്‍ബുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം വൈദ്യുത വകുപ്പ് മന്ത്രി എംഎം മണിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇത്തരത്തില്‍ വാങ്ങുന്ന ബള്‍ബുകള്‍ക്ക് ഇപ്പോള്‍ പണം അടയ്‌ക്കേണ്ടതില്ല. അതത് വീടുകളുടെ വൈദ്യുതി ബില്ലുകളില്‍ തവണകളായി ഉള്‍പ്പെടുത്തി ഒരു വര്‍ഷം കൊണ്ട് കെ എസ് ഇ ബി തന്നെ ബള്‍ബിന്റെ വില ഈടാക്കും.

കെഎസ്ഇബിയുടെ ബള്‍ബിനെന്ന് തെറ്റിദ്ധരിപ്പിച്ച് വീടുകള്‍ കയറി പണം വാങ്ങുന്നവര്‍ ഇറങ്ങിയതായി അറിയാന്‍ കഴിഞ്ഞു. ഇത്തരത്തില്‍ ആരെങ്കിലും പണം ആവശ്യപ്പെടുകയാണെങ്കില്‍ ഉടന്‍തന്നെ പോലീസില്‍ വിവരം അറിയിക്കണമെന്നും എംഎല്‍എ പറഞ്ഞു. ബള്‍ബ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച റാന്നി, അങ്ങാടി, വെച്ചൂച്ചിറ പഞ്ചായത്തുകളില്‍ ബള്‍ബ് വിതരണം ചെയ്തു.

റാന്നി സൗത്ത് സെക്ഷന്‍ പരിധിയില്‍ തന്നെ 15000 ബള്‍ബുകളാണ് വിതരണം ചെയ്തത്. തുടര്‍ന്നും ആവശ്യക്കാര്‍ക്കുള്ള രജിസ്‌ട്രേഷന്‍ നടന്നു കൊണ്ടിരിക്കുന്നു. വരും ദിനങ്ങളില്‍ മറ്റ് പഞ്ചായത്തുകളിലും ബള്‍ബ് വിതരണം നടക്കും. ഉദ്ഘാടന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ശോഭ ചാര്‍ലി, ബിന്ദു റെജി, ടി.കെ. ജെയിംസ്, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാരായ ബിനോയി കുര്യാക്കോസ്, സാം മാത്യു, കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. സന്തോഷ്, അസി എക്‌സി. എന്‍ജിനീയര്‍ ഷെറി ഫിലിപ്പ്, അസി. എന്‍ജിനീയര്‍മാരായ ബി. ജയകൃഷ്ണന്‍, ടി.വി. മനോജ്, ടി.ജെ. ബാബുരാജ് എന്നിവര്‍ സംസാരിച്ചു

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സലാം എയർ മസ്കറ്റ്-കോഴിക്കോട് വിമാന സർവീസുകൾ താൽക്കാലികമായി റദ്ദ് ചെയ്തു

0
മസ്കറ്റ്: ഒമാനിലെ ബജറ്റ് എയർലൈനായ സലാം എയർ മസ്കറ്റ്-കോഴിക്കോട് വിമാന സർവീസുകൾ...

വന മഹോത്സവം ; ഞണ്ണൂർ ഫോറസ്റ്റ് സ്റ്റേഷന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ...

0
കോന്നി : വന മഹോത്സവത്തിന്റെ ഭാഗമായി ഞണ്ണൂർ ഫോറസ്റ്റ് സ്റ്റേഷന്റെ...

കറാച്ചിയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 27 ആയി ; തകർന്നത് 30 വർഷം...

0
കറാച്ചി: പാകിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ സാധ്യത ; മുന്നറിയിപ്പ്

0
ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ സാധ്യത പരിഗണിച്ച് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ്...