പത്തനംതിട്ട : നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സഹായത്തിനായി ടെലിവിഷനുകളുമായി കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി. 35 ഇഞ്ചിന്റെ 5 എല്‍.ഇ.ഡി ടിവികളാണ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വി.അനില്‍കുമാര്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറിയത് .
ലഭിച്ച ടിവികള്‍ പട്ടികവര്‍ഗ്ഗ വിഭാഗം കുട്ടികളുടെ വിദ്യാദ്യാസത്തിനായി അസിസ്റ്റന്റ് ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ ശങ്കരന്‍ താണിക്ക് ജില്ലാ കളക്ടര്‍ പി.ബി നൂഹ് കൈമാറി. വേലംപ്ലാവ്, കോട്ടാമ്പാറ, ആവണിപ്പാറ, ഗുരുനാഥന്‍ മണ്ണ്, ഒളികല്ല് എന്നിവിടങ്ങളിലാണ് ടിവികള്‍ എത്തിക്കുക. വേലംപ്ലാവില്‍ 11, കോട്ടമ്പാറ 18, ആവണിപ്പാറ 29, ഗുരുനാഥന്‍ മണ്ണ് 7, ഒളികല്ല് 11 കുട്ടികള്‍ക്കുമാണ് ഇതുമൂലം ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമാകുക. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.കെ.ഗിരീഷ്, ട്രഷറര്‍ പി.വി.സാജു, സംസ്ഥാന കമ്മിറ്റി അംഗം ആര്‍.ഷാജി, അംഗങ്ങളായ എം.എ.ഷാജഹാന്‍, വിജു എബ്രഹാം എന്നിവര്‍ പങ്കെടുത്തു.