കോന്നി : കേരളത്തിൽ ഇനിയും ഇടതുപക്ഷ സർക്കാർ അധികാരത്തിൽ എത്തുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്സർ പറഞ്ഞു. കോൺഗ്രസ് ഇപ്പോഴേ തമ്മിൽ തല്ല് തുടങ്ങി. കേരളത്തിൽ യു ഡി എഫ് ജയിച്ചാൽ ആര് മുഖ്യമന്ത്രി ആകും എന്നതിനെ കുറിച്ചാണ് യു ഡി എഫ് ൽ ചർച്ച. ഇടതുപക്ഷ ഭരണത്തിന് കീഴിൽ കേരളത്തിലെ സാമ്പത്തിക ശേഷി ഉയർന്നു. കേരളത്തിൽ അതി ദാരിദ്ര്യം അവസാനിച്ചിരിക്കുകയാണ്. ലോകത്ത് കണ്ടിരിക്കേണ്ട സഥലങ്ങളിൽ ലോക രാജ്യങ്ങൾക്ക് ഒപ്പം കേരളവും ഇടം പിടിച്ചു. അനന്തമായ ടൂറിസം വികസന സാധ്യതകൾ ആണ് കേരളത്തിൽ ഉള്ളത്. അവയെല്ലാം വികസിപ്പിക്കേണ്ടി ഇരിക്കുന്നു. ലോകോത്തര നിലവാരത്തിൽ ഉള്ള വിദ്യാഭ്യാസമാണ് കേരളത്തിൽ നൽകി വരുന്നത്. ഉന്നത വിദ്യാഭ്യാസ നിലവാരം ഉയർത്തി. നാല് വർഷം ഡിഗ്രി എന്ന ലക്ഷ്യവുമായി കേരളം മുന്നോട്ട് പോകുമ്പോൾ കേന്ദ്രം അത് പിറകോട്ട് അടിക്കാൻ ശ്രമിക്കുന്നു.
ഇരുപത് ലക്ഷം ആളുകൾക്ക് ആണ് ഇടതുപക്ഷ സർക്കാർ തൊഴിൽ നൽകിയത്. മിച്ചഭൂമി സമരത്തിൽ അടക്കം പൊരുതി നിന്ന് കേരളത്തിലെ സാധാരണക്കാർക്ക് കുറഞ്ഞത് അഞ്ച് സെന്റ് ഭൂമി എങ്കിലും വാങ്ങി നൽകാൻ കഴിഞ്ഞത് ഇടതുപക്ഷ സർക്കാർ മുന്നോട്ട് വന്നതോടെ ആണ്. കേരളത്തിലെ സ്‌കൂളുകളിൽ ഉച്ചക്കഞ്ഞി വിതരണം ആരംഭിച്ചതും ഇടതുപക്ഷ സർക്കാർ ആണ്. വർഗീയതക്ക് എതിരായി കേരളത്തിൽ സംസാരിക്കുമ്പോൾ അത് ബി ജെ പിയും സംഘപരിവാർ ശക്തികളും എതിർക്കുകയാണ് ചെയ്യുന്നത്. സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിൽ ഉള്ള വൈരുധ്യം ഇന്ന് ലോകത്ത് ശക്തമാണ്. ഫ്യൂഡൽ ജീർണ്ണതയുടെ മേൽ കെട്ടിപൊക്കിയതാണ് ഇന്ന് ഇന്ത്യൻ ജനാധിപത്യം. തീവ്ര വലതുപക്ഷ ശക്തികൾക്ക് ഇന്ന് ലോകത്തിൽ മുൻ കൈ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.