ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷ പാർട്ടികളുടെ പ്രസക്തി നഷ്ടപ്പെട്ടു ; അഡ്വ. വർഗീസ് മാമ്മൻ

For full experience, Download our mobile application:
Get it on Google Play

പുറമറ്റം: അടുത്തു നടക്കാൻ പോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ദേശീയ രാഷ്ട്രീയത്തിലും ഇടതുപക്ഷ പാർട്ടികളുടെ പ്രസക്തി പാടെ നഷ്ടപ്പെട്ടി രിക്കുകയാണെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റും യു.ഡി.എഫ് ജില്ലാ ചെയർമാനുമായ അഡ്വക്കേറ്റ് വർഗീസ് മാമ്മൻ പ്രസ്താവിച്ചു. 500ലധികം സീറ്റുകളിലേക്ക് ഇന്ത്യൻ പാർലമെന്റ് നടക്കുന്ന തിരഞ്ഞെടുപ്പിൽ 50 തിൽ താഴെ സീറ്റിൽ മത്സരിക്കുന്ന സിപിഎം എന്തിനാണ് കേരളത്തിൽ കോൺഗ്രസിനോട് മത്സരിക്കുന്നതെന്ന് നയം വ്യക്തമാക്കണം. ഇന്ത്യ മുന്നണിയുടെ ഭാഗമല്ലെങ്കിലും ബിജെപിയെ എതിർക്കുന്നു എന്നു പറയുന്ന സിപിഎംക്കാർ ഡൽഹിയിൽ കോൺഗ്രസിനെ പിന്തുണയ്ക്കേണ്ടിവരും. ആ സാഹചര്യത്തിൽ പത്തനംതിട്ട പാർലമെന്റ് അടക്കമുള്ള മണ്ഡലത്തിൽ ഇടതുപക്ഷം സ്ഥാനാർത്ഥിയെ പിൻവലിപ്പിച്ച് കോൺഗ്രസിന്റെ വിജയം സുഗമമാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പുറമറ്റം മണ്ഡലം യുഡിഎഫ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ മണ്ഡലം ചെയർമാൻ രാജേഷ് സുരഭി അധ്യക്ഷതവഹിച്ചു. യുഡിഎഫ് തിരുവല്ല നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ്, കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് എബിമേക്കരിങ്ങാട്ട്, കേരളകോൺഗ്രസ് ഉന്നതികാരസമിതി അംഗം തോമസ് മാത്യു ആനിക്കാട്, കോൺഗ്രസ്മണ്ഡലം പ്രസിഡന്റ് തോമസ് തമ്പി, ബ്ലോക്ക് ജനറൽ സെക്രട്ടറി വിനീത്കുമാർ, ആർഎസ്പി ജില്ലാ എക്സിക്യൂട്ടീവ് അംഗം ഈപ്പൻ മാത്യു, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി എ വർഗീസ്, സി.എം.പി പത്തനംതിട്ട ജില്ലാ സെക്രട്ടറിതങ്കമ്മ രാജൻ , പി എം.റെജിമോൻ, രശ്മി മോൾ കെ വി, എം. വി മാത്യു, ജോസ് തടത്തേൽ, സജു മാത്യു, സണ്ണി വഴനക്കോട്ട്, അജി. ടി, മായാഅജികുമാർ, ഷീലാ സ്കറിയഫിലിപ്പ്, എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...