ദില്ലി : ഇസ്രയേലിനെ അനുകൂലിക്കുന്ന ഇന്ത്യൻ നയം തിരുത്തണമെന്ന ആവശ്യം ശക്തമാക്കി ഇടത് പാർട്ടികൾ. ഗാസയിലെ ആശുപത്രിയിൽ നടന്ന ബോംബാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ വെടിനിർത്തൽ ഇന്ത്യ ആവശ്യപ്പെടണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു. ഭീകരവാദത്തിനെതിരെ എന്ന നിലപാട് തൽക്കാലം തിരുത്തേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. മധ്യേഷ്യയിലെ സംഘർഷത്തിൽ ഇസ്രയേലിനൊപ്പം എന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു തവണ വ്യക്തമാക്കി. ഇന്ത്യ പക്ഷം പിടിക്കരുതെന്ന് ഇന്ത്യയിലെ പലസ്തീൻ അംബാസഡർ ഇതിനു ശേഷം ആവശ്യപ്പെട്ടു. സംഘർഷം അവസാനിപ്പിക്കണം എന്ന നിലപാട് ഇതുവരെ ഇന്ത്യ വ്യക്തമാക്കിയിട്ടില്ല. ഇന്നലെ ഗാസയിലെ ആശുപത്രിക്കു നേരെ ഉണ്ടായ ആക്രമണം അറബ് രാജ്യങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യ യുദ്ധത്തെ അനുകൂലിക്കുന്ന നയം തിരുത്തണമെന്നാണ് ഇടതുപാർട്ടികൾ ആവശ്യപ്പെടുന്നത്. കോൺഗ്രസിനുള്ളിലും നയത്തെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ട്. പാർട്ടികൾ ഒന്നിച്ചു ചേർന്ന് നയം ആലോചിക്കണം എന്ന വികാരം ശക്തമാകുകയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033