നിമിഷ പ്രിയയുടെ മോചനം ; കേന്ദ്രസർക്കാറിന്റെ ഇടപെടൽ തേടി ഹർജി നൽകി അമ്മ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : യമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ ജയിലിൽ കഴിയുന്ന പാലക്കാട് സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്രസർക്കാർ ഇടപെടൽ തേടി അമ്മ ഹർജി നൽകി. ചർച്ചകൾക്കായി യമനിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് നിര്‍ദ്ദേശിക്കണമെന്നാണ് ആവശ്യം. ഡൽഹി ഹൈക്കോടതിയിലാണ് ഹർജി നൽകിയത്. നാളെ ഹര്‍ജി പരിഗണിച്ചേക്കും. 2017 ജൂലൈ 25നാണ് കേസിനാസ്പദമായ സംഭവം. യമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്നതാണ് കേസ്. യമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായിക്കാമെന്ന് പറഞ്ഞ തലാൽ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷയുടെ വാദം. യമൻ കോടതിയാണ് നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചത്. വധശിക്ഷയിൽ ഇളവ് തേടി നിമിഷപ്രിയ നൽകിയ ഹർജി മൂന്നംഗ ബെഞ്ച് തള്ളിയിരുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് നിമിഷ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമേരിക്ക- ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ട്രംപ്

0
വാഷിങ്ടൺ: അമേരിക്ക - ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച്...

ഹോർമൂസ് സാധാരണ നിലയിലേക്ക് ; ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്ത് തീരത്തെത്തും

0
ടെഹ്റാൻ: യുഎസ് സൈനിക ഉപരോധം നീക്കിയതോടെ ഹോർമൂസ് സാധാരണ നിലയിലേക്ക്. ഇന്ത്യയിലേക്ക്...

വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം നാളെ

0
തിരുവനന്തപുരം: വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും....

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ നിരവധി തവണ ടോള്‍ നല്‍കാതെ കടന്നുകളഞ്ഞ കാര്‍ ഒടുവില്‍ പോലീസ്...

0
കോഴിക്കോട്: ദേശീയ പാത ആറുവരിപ്പാതയില്‍ പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ നിരവധി തവണ...