പത്തനംതിട്ട : നവകേരള സദസ് പൊതുജനം അവഗണിച്ചതിനാൽ തൊഴിലുറപ്പ് തൊഴിലാളികളെയും കുടുബശ്രീക്കാരെയും നിർബന്ധ പൂർവ്വം നവകേരള സദസ്സിനെത്തിക്കുന്ന ഇടതുപക്ഷ സർക്കാർ തൊഴിലാളികളെ പ്രദർശന വസ്തുക്കളാക്കുകയാണെന്ന് ഐ എൻ ടി യു സി ജില്ല പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ പറഞ്ഞു. ഇത് മനുഷ്യാവകാശ ലംഘനമാണ്. പിണറായി സർക്കാരിൽ നിന്നും ഇതിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഐ എൻ ടി യു സി ആറൻമുള നിയോജക മണ്ഡലം പ്രസിഡന്റായി അജിത് മണ്ണിൽ ചാർജ് എടുക്കുന്ന യോഗം രാജീവ് ഭവനിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് അജിത് മണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി .സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി അംഗം പി മോഹൻ രാജ്, യു ഡി എഫ് ജില്ല കൺവീനർ എ ഷംസുദീൻ, ഡി.സി.സി വൈസ് പ്രസിഡന്റ് എ സുരേഷ്കുമാർ, ഐ എൻ ടി യു സി ജില്ലാ നേതാക്കളായ ഹരികുമാർ പൂതംകര, പി.കെ ഗോപി, അങ്ങാടിക്കൽ വിജയകുമാർ, കെ ജാസിം കുട്ടി, പി.കെ ഇക് ബാൽ, ജെറി മാത്യു സാം, ജയകുമാർ, ജോൺസൺ വിളവിനാൽ, റോഷൻ നായർ, സുനിൽ എസ് ലാൽ, സിന്ധു അനിൽ, എം.ജി കണ്ണൻ, ഫാത്തിമ്മ, സി.കെ അർജുനൻ, അബ്ദുൾ കലാം ആസാദ്, സജി കെ സൈമൺ, നാസർ തോണ്ട മണ്ണിൽ, എ. ഫറൂഖ്, റെനീസ് മുഹമ്മദ്, അഖിൽ അഴൂർ, അഫ്സൽ പത്തനംതിട്ട, ഷാനവാസ് പെരിങ്ങമല, സജീവ് ജോസഫ് മാത്യു, രമേശ് കടമ്മനിട്ട എം.എ സിദീഖ്, ഹനീഫാ, ജോസ് കൊടും തറ, രാജു നെടുവേലി മണ്ണിൽ,
മേഴ്സി വർഗ്ഗീസ്, ആനി സജി, അംബിക വേണു, ബൈജു ഭാസ്കർ എന്നിവർ സംസാരിച്ചു.