ദില്ലി: ഇടതു സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അമിത നികുതിഭാരം അടിച്ചേല്‍പ്പിക്കുന്നത് നേതാക്കളുടെ ധൂര്‍ത്തിന് പണം കണ്ടെത്താനെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. സാമൂഹ്യക്ഷേമ നികുതി എന്നത് തട്ടിപ്പാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയ്ക്കും ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധികളുടെയും കമ്മിഷന്‍ അധ്യക്ഷമാരുടെയും ക്ഷേമത്തിനുമാണ് ഈ കൊള്ള നികുതിയെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. ഇന്ധനവിലയുടെ പേരില്‍ കേന്ദ്രത്തിനെതിരെ സമരംചെയ്തവര്‍ മാപ്പു പറയണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
നികുതിവര്‍ധനയ്ക്ക് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനാണ്. റവന്യൂ കമ്മി ഗ്രാന്‍റ് ഏറ്റവും കൂടുതല്‍ ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മറ്റു ഗ്രാന്‍റുകളും കുറച്ചിട്ടില്ല. ധനകാര്യ മാനേജ്മെന്‍റ് മെച്ചപ്പെടുത്തുകയും ധൂര്‍ത്ത് അവസാനിപ്പിക്കുകയുമാണ് പിണറായി സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് വി.മുരളീധരന്‍ ചൂണ്ടിക്കാട്ടി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































