മലപ്പുറം : തെന്നല പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നവര്‍ക്ക് സിഡബ്ലിയുസിയുടെ മുന്നറിയിപ്പ്. പെണ്‍കുട്ടിയ്ക്ക് നേരെ സൈബര്‍ ആക്രമണം നടത്തിയാല്‍ നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും പീഡിപ്പിച്ചെന്ന പരാതി ഡിഎന്‍എ ഫലം നെഗറ്റീവായതിന്‍റെ പേരില്‍ സത്യമല്ലാതാകുന്നില്ലെന്നും സിഡബ്ലിയുസി അറിയിച്ചു
നിരപരാധിയായ ഒരു യുവാവിനെ കള്ളക്കേസില്‍ കുടുക്കി എന്ന നിലയിൽ പെണ്‍കുട്ടിയെ വിമര്‍ശിച്ച് വ്യാപകമായ പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. കേസില്‍ അറസ്റ്റിലായ തെന്നല സ്വദേശിയുടെ ഡിഎന്‍എ ഫലം നെഗറ്റീവായതോടെയാണ് പെണ്‍കുട്ടിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വലിയ രീതിയില്‍ പ്രചാരണം നടക്കുന്നത്.