തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണം വേണമെന്ന മുൻ വനിതാ എംഎൽഎമാരുടെ ആവശ്യം എതിർത്ത് സംസ്ഥാന സർക്കാർ. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹർജിക്കെതിരെയാണ് സർക്കാർ നിലപാട്. കേസിൽ വിചാരണ നീട്ടാനുള്ള നീക്കമാണ് മുൻ വനിതാ എംഎൽഎമാരുടെ ഹർജിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ തങ്ങൾക്ക് വാദിക്കാൻ കൂടുതൽ സമയം വേണമെന്ന് ഹർജിക്കാരും കോടതിയോട് ആവശ്യപ്പെട്ടു.
മുൻ എംഎൽഎമാരായ ബിജിമോളും ഗീതാ ഗോപിയുമാണ് ഹർജി നൽകിയത്. കേസിനാധാരമായ പ്രശ്നം നടക്കുമ്പോൾ പ്രതിപക്ഷത്തായിരുന്നു ബിജിമോളും ഗീതാ ഗോപിയും. ഇവരുടെ ഹർജിക്കെതിരെ കെപിസിസി തടസ്സ ഹർജി നൽകി നൽകിയിട്ടുണ്ട്. ഹർജി അനുവദിക്കരുതെന്നും തള്ളണമെന്നുമാണ് കെപിസിസിയുടെ ആവശ്യം. കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണനാണ് തടസ്സ ഹർജി നൽകിയത്.
സംഭവം നടന്ന ദിവസം ഭരണപക്ഷ എംഎൽഎമാരുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നുവെന്ന് മുൻ എംഎൽഎമാരായ ബിജിമോളും ഗീതാ ഗോപിയും ആരോപിക്കുന്നുണ്ട്. എന്നാൽ മ്യൂസിയം പോലീസിൽ പരാതി നൽകിയിട്ടും അന്വേഷണമുണ്ടായില്ല. ഈ കേസിൽ മൊഴിയെടുക്കുകയോ സാക്ഷിയാക്കുകയോ ചെയ്തിട്ടില്ലെന്നും ഇരുവരും ഹർജിയിൽ ആരോപിക്കുന്നു. ഹർജി ഈ മാസം 29 ന് പരിഗണിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇന്നാണ് കേസ് കോടതി വീണ്ടും പരിഗണിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































