കവരത്തി : ലക്ഷദ്വീപില്‍ വീണ്ടും വിവാദ പരിഷ്‌ക്കാരവുമായി ഭരണകൂടം. വെള്ളിയാഴ്ചത്തെ സ്‌കൂള്‍ അവധി ഞായറാഴ്ചയിലേക്ക് മാറ്റി. ലക്ഷദ്വീപ് നിവാസികളുമായി ഒരു കൂടിയാലോചനയുമില്ലാതെയാണ് അഡിമിനിസ്‌ട്രേറ്ററുടെ ഭാഗത്ത് നിന്ന് ഇത്തരം ഒരു നടപടിയുണ്ടായത്. ഇത് സംബന്ധിച്ച് ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അഡ്മിനിസ്‌ട്രേര്‍ പ്രഫുല്‍ പട്ടേലിന്റെ വര്‍ഗീയ നിലപാടുകള്‍ തുടരുന്നതിനിടെ പുതിയ ഉത്തരവ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് ലക്ഷദ്വീപില്‍ സര്‍വകക്ഷി യോഗം ചേരും. ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്ന് വിവിധ പാര്‍ട്ടി പ്രതിനിധികള്‍ അറിയിച്ചു.
ലക്ഷദ്വീപില്‍ വെള്ളിയാഴ്ചത്തെ സ്‌കൂള്‍ അവധി ഞായറാഴ്ചയിലേക്ക് മാറ്റി ; വീണ്ടും വിവാദം
RECENT NEWS
Advertisment