ലക്ഷദ്വീപുകാരല്ലാത്തവരോട് തിരികെ പോകാന്‍ ദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

കവരത്തി : ലക്ഷദ്വീപുകാരല്ലാത്തവരോട് തിരികെ പോകാന്‍ ദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ്. ഇത് സംബന്ധിച്ച്‌ പോലീസ് നടപടി തുടങ്ങി. ഇതോടെ മലയാളികളടക്കം ലക്ഷദ്വീപിലുള്ള ഇതര സംസ്ഥാനക്കാര്‍ക്ക് ഇവിടം വിടേണ്ടി വരും. എഡിഎമ്മിന്റെ അനുമതി ഉണ്ടെങ്കിലെ ഇനി ദ്വീപിലേക്ക് മടങ്ങിയെത്താനാകു.

നിലവില്‍ ദ്വീപിലുള്ള തൊഴിലാളികള്‍ക്ക് ഒരാഴ്ചത്തേക്ക് പെര്‍മിറ്റ് നല്‍കും. ഡെപ്യൂട്ടി കളക്ടറോ ബ്ലോക്ക് ഡവലപ്‌മെന്റ് ഒഫിസറോ ആകും ഒരാഴ്ചത്തേക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുക. അതിന് ശേഷം ദ്വീപുകാരല്ലാത്തവര്‍ മടങ്ങണമെന്നാണ് ഉത്തരവ്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായാണ് വിവാദ ഉത്തരവ്. മത്സ്യബന്ധ ബോട്ടുകളില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിരീക്ഷണത്തിന് നിയോഗിക്കണമെന്നും ബോട്ടില്‍ സിസിടിവി സ്ഥാപിക്കണമെന്നും ഇന്നലെ ഭരണകൂടം ഉത്തരവിട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....