നാരങ്ങാവെള്ളം കണ്ണിന്‍റെ ആരോഗ്യത്തിനെ സ്വാധീനിക്കുന്നു ; എങ്ങനെയെന്ന് അറിയാമോ?

For full experience, Download our mobile application:
Get it on Google Play

വേനലാകുമ്പോള്‍ ആളുകള്‍ ഏറ്റവുമധികം കഴിക്കാനാഗ്രഹിക്കുന്നൊരു പാനീയമാണ് നാരങ്ങാവെള്ളം അഥവാ ലെമണ്‍ ജ്യൂസ്. ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ചെറുനാരങ്ങ. വൈറ്റമിൻ-സിയുടെ നല്ലൊരു സ്രോതസായതിനാല്‍ തന്നെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ഏറെ പേരും ചെറുനാരങ്ങയെ ആശ്രയിക്കാറുണ്ട്. അതുപോലെ തന്നെ ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ചെറുനാരങ്ങ വലിയ രീതിയില്‍ സഹായകമാണ്.

ഇതിനെല്ലാം പുറമെ ചെറുനാരങ്ങാനീര് നമ്മുടെ കണ്ണുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ചിലരില്‍ കണ്ണുകളില്‍ നീറ്റല്‍, ചൊറിച്ചില്‍, അസ്വസ്ഥത എന്നിവയുണ്ടാകുമത്രേ. വേനല്‍ക്കാലത്ത് അന്തരീക്ഷത്തില്‍ കൂടുതല്‍ പൊടിയും മലിനീകരണവും അടിഞ്ഞുകൂടുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതത്രേ. ഈ പ്രശ്നങ്ങളില്‍ നിന്ന് കണ്ണിന് ആശ്വാസം ലഭിക്കുന്നതിനും ചെറുനാരങ്ങ വെള്ളം സഹായകമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് എങ്ങനെയെന്നും മനസിലാക്കാം.

വൈറ്റമിൻ-സി
ചെറുനാരങ്ങ, വൈറ്റമിൻ-സിയുടെ നല്ലൊരു സ്രോതസാണെന്ന് പറഞ്ഞുവല്ലോ. വൈറ്റമിൻ-സി കണ്ണുകളെ ബാധിക്കുന്ന പല പ്രശ്നങ്ങളും ജൈവികമായി പരിഹരിക്കാൻ സഹായിക്കുന്ന ഘടകമാണ്.

വൈറ്റമിൻ-എ
വൈറ്റമിൻ-എയുടെയെും നല്ലൊരു സ്രോതസാണ് ചെറുനാരങ്ങ. ഇത് കാഴ്ചാശക്തി വര്‍ധിപ്പിക്കുന്നതിനാണ് ഏറെ സഹായകമായിവരുന്നത്. വൈറ്റമിൻ-എ കുറവാകുന്നത് പലരിലും കാഴ്ച മങ്ങുന്നതിലേക്ക് നയിക്കാറുണ്ട്.

ലൂട്ടിൻ…
ചെറുനാരങ്ങയില്‍ ‘ലൂട്ടിൻ’, ‘സിയാക്സാന്തിൻ’ എന്നിങ്ങനെ രണ്ട് തരം പോഷകഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ കണ്ണുകളെ ബാധിക്കുന്ന പല അസുഖങ്ങളെയും പ്രതിരോധിക്കാൻ ഏറെ സഹായകമാണ്.

രക്തക്കുഴലുകളെ ശക്തിപ്പെടുത്താൻ…
ചെറുനാരങ്ങയിലുള്ള വൈറ്റമിൻ-സി നമ്മുടെ രക്തക്കുഴലുകളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഇത് കണ്ണിലേക്കുള്ള രക്തയോട്ടം സുഗമമാക്കുകയും കാഴ്ചയും കണ്ണിന്‍റെ ആകെ ആരോഗ്യവുമെല്ലാം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

മറ്റ് ഗുണങ്ങള്‍…
ചെറുനാരങ്ങയ്ക്ക് പല ആരോഗ്യഗുണങ്ങളുമുണ്ടെന്ന് ആദ്യമേ പറഞ്ഞുവല്ലോ. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും, വണ്ണം കുറയ്ക്കുന്നതിനും, മൂത്രത്തില്‍ കല്ല്- വിളര്‍ച്ച പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും, ദഹനം കൂട്ടുന്നതിനും എല്ലാം ചെറുനാരങ്ങ ഏറെ സഹായകമാണ്. ചിലയിനം ക്യാൻസറുകളെ പ്രതിരോധിക്കുന്നതിന് വരെ നാരങ്ങയ്ക്ക് കഴിവുള്ളതായാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

 

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...