പുലിയുടേതിന് സമാനമായ കാല്പാടുകള്‍ കണ്ടെത്തിയതോടെ നാവായിക്കുളത്തെ ജനങ്ങള്‍ വീണ്ടും ഭയപ്പാടില്‍

For full experience, Download our mobile application:
Get it on Google Play

കല്ലമ്പലം: പുലിയുടേതിന് സമാനമായ കാല്പാടുകള്‍ കണ്ടെത്തിയതോടെ നാവായിക്കുളത്തെ ജനങ്ങള്‍ വീണ്ടും ഭയപ്പാടില്‍. ഇന്നലെ രാവിലെ നാവായിക്കുളം ഡീസന്റ്മുക്ക് റിയാന കോട്ടേജില്‍ റംസിയുടെ വീട്ടുമുറ്റത്താണ് കാല്പാടുകള്‍ കണ്ടെത്തിയത്. റംസിയുടെ ഭാര്യ ഷെബിന മുറ്റമടിക്കാനായി രാവിലെ പുറത്തിറങ്ങിയപ്പോഴാണ് കാല്പാടുകള്‍ കണ്ടത്. ഉടന്‍ തന്നെ ഭര്‍ത്താവ് വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

രാത്രിയില്‍ നായ്ക്കള്‍ കൂട്ടമായി ഓരിയിടുകയും ബഹളം വയ്ക്കുകയും ചെയ്‌തെങ്കിലും ഭയന്ന് പുറത്തിറങ്ങിയില്ലെന്ന് ഇവര്‍ പറഞ്ഞു. വനംവകുപ്പ് അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് പാലോട് റേഞ്ചില്‍ നിന്നും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ജി. അജയകുമാറിന്റെ നിര്‍ദ്ദേശാനുസരണം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ അനി ചന്ദ്രന്‍, അരുണ്‍, വാച്ചര്‍മാരായ വിക്രമന്‍, അഖില്‍ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇത് പുലിയുടെ കാല്പാടുകള്‍ അല്ലെന്നും നായ് പുലി ആകാമെന്നും കെ.ജി. അജയകുമാര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ സമാനമായ കാല്പാടുകളോ അന്യജീവിയെയോ കണ്ടെത്തിയാല്‍ കാമറ സ്ഥാപിച്ച്‌ നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ; ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാൾ മൂന്നു...