കോന്നി : കടവുപുഴയിൽ മൂരികിടാവിനെ വള്ളിപ്പുലി ആക്രമിച്ച് കൊന്നു. ചൊവ്വാഴ്ച്ച പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു സംഭവം. വനാതിർത്തിയിൽ താമസിക്കുന്ന കടവുപുഴ കിഴക്കേകര പുത്തൻവീട്ടിൽ കമലമ്മയുടെ പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള മൂരികിടാവാണ് ചത്തത്. പശുവിനേയും മൂരികിടാവിനേയും ഒന്നിച്ചായിരുന്നു വീടിന് സമീപത്തെ തൊഴുത്തിൽ കെട്ടിയിരുന്നത്. പുലർച്ചെ അഞ്ച് മണിയോടെ പശുവും കിടാവും ബഹളം വെയ്ക്കുന്നത് കേട്ട് തൊഴുത്തിൽ ചെന്ന് നോക്കിയ വീട്ടുകാർ കണ്ടത് വള്ളിപ്പുലിയുടെ ആക്രമണത്തിന് ഇരയായി ചത്ത പശുകിടാവിനെ ആയിരുന്നു. കിടാവിന്റെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റിരുന്നു. തുടർന്ന് വനപാലകരെ വിവരമറിയിച്ചതിനെ തുടർന്ന് തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബി ഗിരിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി മേൽനടപടികൾ സ്വീകരിച്ചു.
പുതുക്കുളം – കടവുപുഴയിൽ വള്ളിപ്പുലിയുടെ ആക്രമണത്തിൽ മൂരികിടാവ് ചത്തു
RECENT NEWS
Advertisment