കൊല്ലങ്കോട്: മാത്തൂരിൽ നിന്ന് വീണ്ടും പുലിയെ പിടികൂടി. ജനവാസമേഖലയിൽ ഭീതി പരത്തിയ പുലിയാണ് കൂട്ടിലായത്. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിനുള്ളിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് പുലി കുടുങ്ങിയത്. മാത്തൂർ വ്യാപാരിചള്ളയിൽ ഹരിദാസിന്റെ വീടിന്റെ സമീപത്തായി സ്ഥാപിച്ച കൂട്ടിൽ പുലി അകപ്പെടുകയായിരുന്നു. രണ്ടുവയസ്സുള്ള ആൺപുലിയാണ് കൂട്ടിലായത്. പിടികൂടിയ പുലിയെ ഇന്ന് പുലർച്ചെ നെല്ലിയാമ്പതി തുത്തംപാറ വനമേഖലയിലെത്തിച്ചു. ഡോക്ടർമാർ പരിശോധിച്ച ശേഷം ഇതിനെ ഉൾക്കാട്ടിലേക്ക് തുറന്നുവിടും.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]
































