പാലക്കാട് : ജില്ലയിലെ ധോണിയില്‍ വീണ്ടും പുലിയിറങ്ങി. മേലേ ധോണിയിലുള്ള പുത്തന്‍കാട്ടില്‍ സുധയുടെ വീട്ടിലാണ് ഇന്ന് പുലര്‍ച്ചെ രണ്ടോടെ പുലിയെത്തിയത്. നായയെ പുലി ആക്രമിച്ചതായി വീട്ടുടമ പറഞ്ഞു. പ്രദേശത്ത് കഴിഞ്ഞ ദിവസവും പുലിയിറങ്ങിയിരുന്നു. കുറ്റിക്കാടുകളില്‍ പരിശോധന ആരംഭിച്ചെങ്കിലും പുലിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് ആശങ്കയിലാണ് ജനങ്ങള്‍. പുലി അധികം വൈകാതെ കെണിയിലാകുമെന്ന് മാത്രമാണ് വനം വകുപ്പിന്റെ പ്രതികരണം.
ധോണിയില്‍ വീണ്ടും പുലിയിറങ്ങി നായയെ ആക്രമിച്ചു
RECENT NEWS
Advertisment