റാന്നി : ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന പക്ഷാചരണത്തിന്റെ (സ്പര്‍ശ് 2020) ജില്ലാതല സമാപനം എഴുമറ്റൂര്‍ എസ്.എന്‍.ഡിപി ഓഡിറ്റോറിയത്തില്‍ രാജു ഏബ്രഹാം എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.എസ് നന്ദിനി മുഖ്യ പ്രഭാഷണം നടത്തി. എന്‍.സി.ഡി നോഡല്‍ ഓഫീസര്‍ ഡോ. എം.എസ് രശ്മി കുഷ്ഠരോഗ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുഷ്ഠരോഗ നിര്‍മാര്‍ജന പക്ഷാചരണത്തിന്റെ ഭാഗമായി എഴുമറ്റൂര്‍ കണ്ണച്ചതേവര്‍ ക്ഷേത്ര മൈതാനത്തുനിന്ന് ആരംഭിച്ച വിളംബര റാലി ഗ്രാമപഞ്ചായത്ത് അംഗം സുഗതകുമാരി ഫ്‌ളാഗ് ഓഫ് ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയന്‍ പുളിക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വത്‌സല, ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ.നിരണ്‍ ബാബു, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ ടി.കെ അശോക് കുമാര്‍, എ. സുനില്‍കുമാര്‍, അസി. ലെപ്രസി ഓഫീസര്‍ ജെ ലതിക കുമാരി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.ജയചന്ദ്രന്‍, എഴുമറ്റൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഫെബിന്‍ ഫാത്തിമ അലി , ആരോഗ്യപ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.