മുത്തൂറ്റ് സമരത്തില്‍ സിഐടിയുവിന് കോടതി വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുത്തൂറ്റ് സമരത്തില്‍ സിഐടിയുവിന് കോടതി വിമര്‍ശനം.  സിഐടിയു ഇങ്ങനെയല്ല പെരുമാറേണ്ടത്. രാവിലെ ബേക്കർ ജംക്ഷനിലെ മുത്തൂറ്റ് ശാഖയിൽ ജോലിക്കെത്തിയ വനിതാ ജീവനക്കാരെയാണ് സിഐടിയു ക്കാർ തടഞ്ഞത്. ഈ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് നേതാക്കൾ മാധ്യമ പ്രവർത്തകർക്ക് നേരെ തിരിഞ്ഞത്. ബോസ്, രാജു എന്നീ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു അക്രമം.  വനിതാ ജീവനക്കാരെ തടയുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകരെ നേതാക്കൾ കയ്യേറ്റം ചെയ്തു.  മൂന്ന് സിഐടിയുക്കാര്‍ക്കെതിരെ  കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു.  കോടതി പറഞ്ഞിട്ടുമതി ഇനി മധ്യസ്ഥചര്‍ച്ചയെന്നും  നിര്‍ദേശിച്ചു.

ക്യാമറ അടിച്ച് തകർക്കാൻ ശ്രമിച്ച സമരക്കാർ മനോരമ ന്യൂസ് ക്യാമറാമാൻ സി. അഭിലാഷിനെ കയ്യേറ്റം ചെയ്തു. ഇതിനിടെ കൂടുതൽ പോലീസ് എത്തി ജീവനക്കാരെ ഓഫിസിൽ പ്രവേശിപ്പിച്ചു. ഇതോടെ നേതാക്കൾ വീണ്ടും മാധ്യമ പ്രവർത്തകർക്കു നേരെ തിരിഞ്ഞു. പോലീസ് നോക്കി നിൽക്കെ വധഭീഷണി മുഴക്കി. സിഐടിയു നേതാക്കളായ ബോസ്, രാജു ഉൾപ്പെടെ മൂന്നു പേർക്കെതിരെയാണ് കേസെടുത്തത്. കയ്യറ്റം, കൃത്യനിർവഹണം തടസപ്പെടുത്തി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...