ശ്രീനഗര്‍: കശ്മീരിലെ ബാരമുള്ളയില്‍ മൂന്ന് ലഷ്‌കര്‍ ഇ ത്വയ്ബ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ ലെഷ്‌കര്‍ സായുധ സേനയുടെ ഭാഗവും രണ്ട് പേര്‍ അനുയായികളുമാണെന്ന് പോലീസ് പറഞ്ഞു. ഇന്ത്യന്‍ സേനയുടെ ഭാഗമായ ബാരമുള്ളയിലെ ചിനാര്‍ കോര്‍പ്‌സാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്ന് ചൈനീസ് നിര്‍മിത തോക്കുകളും 12 റൗണ്ട് തിരകളും ഗ്രനേഡും പിടിച്ചെടുത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഇതേ സംഘടനയില്‍ പെട്ട 2 പേരെ ഇതേ ജില്ലയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.