Monday, May 20, 2024 9:03 pm

ഉറക്കം ആറ് മണിക്കൂറിൽ കുറവാണോ? എങ്കിൽ ഈ ആരോഗ്യ പ്രശ്നത്തിനുള്ള സാധ്യത കൂടുതലെന്ന് ഗവേഷകര്‍

For full experience, Download our mobile application:
Get it on Google Play

രാത്രി ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് ശരീരത്തിന്‍റെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഒരുപോലെ ബാധിക്കാം. രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ക്ഷീണം, ക്ഷോഭം, പകൽ സമയങ്ങളിൽ ഉണ്ടാകുന്ന ഉറക്കം, രോഗപ്രതിരോധ ശേഷി ദുർബലമാവുക, മാനസിക സമ്മര്‍ദ്ദം എന്നിവയ്ക്ക് വരെ കാരണമാകാം. ഇപ്പോഴിതാ ഉറക്കം കുറഞ്ഞാല്‍ ഹൈപ്പർടെൻഷന്‍ അഥവാ ബിപി സാധ്യത കൂടുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. ഉറക്കം ആറ് മണിക്കൂറിൽ കുറവാണെങ്കില്‍ രക്തസമ്മർദം വർധിക്കുന്നതിനുള്ള സാധ്യത കൂടുതലാണെന്നാണ് അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയിലെ ​ഗവേഷകര്‍ പറയുന്നത്. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ ആന്വൽ സയന്റിഫിക് സെഷനിലാണ് കണ്ടെത്തലുകൾ അവതരിപ്പിച്ചിരിക്കുന്നത്. 2000 മുതൽ 2023 വരെ നടത്തിയ പതിനാറ് പഠനങ്ങളില്‍ നിന്നുള്ള ഡേറ്റയാണ് ​ഗവേഷണത്തിനായി ഉപയോഗിച്ചത്. ആറ് രാജ്യങ്ങളിൽ നിന്നുള്ള 10,44,035 പേരിലെ വിവരങ്ങളാണ് പഠനത്തിന്റെ ഭാ​ഗമായി പരിശോധിച്ചത്.

ഏഴ് മണിക്കൂറിൽ കുറവ് ഉറങ്ങുന്നത് രക്തസമ്മർദം വർധിക്കാനുള്ള സാധ്യത ഏഴുശതമാനം അധികമാണ്. അഞ്ച് മണിക്കൂറിൽ കുറവ് ഉറങ്ങിയവരിൽ ഇതിനുള്ള സാധ്യത വളരെയധികം കൂടുതലായിരുന്നു എന്നും ഗവേഷകര്‍ പറയുന്നു. ആരോ​ഗ്യകരമായ ശരീരത്തിന് ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂർ വരെ ഉറക്കം അനിവാര്യമാണ്. പല കാരണങ്ങള്‍ക്കൊണ്ടും രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാതെ വരാം. മൊബൈല്‍ ഫോണിന്‍റെ അമിത ഉപയോഗം രാത്രി ഉറക്കം കുറയാന്‍ കാരണമാകാം. സ്ട്രെസ് മൂലവും രാത്രി ഉറക്കം കുറയാം.

രാത്രി നല്ല ഉറക്കം കിട്ടാന്‍ ചെയ്യേണ്ട കാര്യങ്ങള്‍…
1. രാത്രി ഉറങ്ങുന്നതിന് മുമ്പ് മൊബൈൽ ഫോൺ, ടെലിവിഷൻ മുതലായവ ഉപയോഗിക്കുന്ന ശീലം അവസാനിപ്പിക്കുക.
2. രാത്രി ഉറങ്ങാനായി കൃത്യമായ ഒരു സമയം നിശ്ചയിക്കുക.
3. പതിവായി വ്യായാമം ചെയ്യുക.
4. ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക. മത്തങ്ങ കുരു, നേന്ത്രപ്പഴം, ബദാം പോലെ രാത്രി ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കുക.
5. ദഹിക്കാൻ എളുപ്പമുള്ള ലഘുവായ ആഹാരം അത്താഴത്തിന് തിരഞ്ഞെടുക്കാം.
6.സ്ട്രെസ് കുറയ്ക്കാന്‍ യോഗ പോലെയുള്ള കാര്യങ്ങള്‍ ശീലമാക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപെട്ട് തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

0
റാന്നി: ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപെട്ട് തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. റാന്നി...

ശുചിമുറിയിലെ സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ; യൂത്ത് കോണ്‍ഗ്രസ് നേതാവ് പോലീസ്

0
കൊല്ലം : ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്ത്രീകളുടെ നഗ്‌ന...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണം നാരങ്ങാനം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വീടുകളുടേയും സ്ഥാപനങ്ങളുടേയും...

നെടുംപറമ്പില്‍ ജയിംസിന്റെ “NEDSTAR” ഫൈനാന്‍സ് സ്ഥാപനങ്ങളും സംശയനിഴലില്‍

0
കൊച്ചി : നെടുംപറമ്പില്‍ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ഉടമകള്‍ ജയിലില്‍ ആയതോടെ സഹോദരന്‍...