തൈറോയ്ഡിന്റെ ഏറ്റക്കുറച്ചിലുകള്‍ പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. എന്നാല്‍ എത്രത്തോളം അതിനെ പ്രതിരോധിക്കണം എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യം, എന്താണ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് എന്നത് പലര്‍ക്കും അറിയില്ല. ലോകത്ത് ദശലക്ഷക്കണക്കിന് ആളുകളാണ് തൈറോയ്ഡ് സംബന്ധമായ അസ്വസ്ഥതകള്‍ മൂലം പ്രതിസന്ധികള്‍ അനുഭവിക്കുന്നത്. എന്നാല്‍ ഇതില്‍ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ട്. തൈറോയ്ഡ് ലക്ഷണങ്ങളില്‍ ആദ്യം കണക്കാക്കുന്നത് ക്ഷീണം, ശരീരഭാരം കൂടുന്നത് എന്നിവയെല്ലാമാണ്. എന്നാല്‍ ഇതൊന്നും കൂടാതെ നമ്മളെ വലക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ആരോ്യവിദഗ്ധരുടെ അഭിപ്രായത്തില്‍ ഇനി പറയുന്ന ലക്ഷണങ്ങള്‍ കൂടി അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ രോഗലക്ഷണങ്ങള്‍ ഓരോ വ്യക്തിയിലും വ്യത്യസ്തമായി വരുന്നു. അതിന്റെ ഫലമായി പലപ്പോഴും രോഗാവസ്ഥയിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ കൃത്യസമയത്ത് രോഗനിര്‍ണയം നടത്തുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.
———–
തൈറോയ്ഡ് പ്രവര്‍ത്തന രഹിതമാവുമ്പോള്‍
നിങ്ങളുടെ തൈറോയ്ഡ് പ്രവര്‍ത്തന രഹിതമാവുമ്പോള്‍ പലപ്പോഴും ആവശ്യത്തിന് തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ തൈറോയ്ഡ് ഗ്രന്ഥിക്ക് സാധിക്കണം എന്നില്ല. അതിന്റെ ഫലമായി പലപ്പോഴും ശാരീരിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍ ആവുന്നു. ഇത് ചില രോഗലക്ഷണങ്ങളെക്കുറിച്ച് പറയുന്നു. എന്നാല്‍ ചില ലക്ഷണങ്ങള്‍ സാധാരണമാണ്, എന്നാല്‍ മറ്റു ചില ലക്ഷണങ്ങള്‍ നിങ്ങളില്‍ പലരും പരിചയമില്ലാത്തവയായിരിക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കാം.
വിഷാദം
തൈറോയ്ഡ് ഗ്രന്ഥിയുടെ ഹോര്‍മോണ്‍ ഉത്പാദനത്തില്‍ കുറവുള്ള പലരും വിഷാദരോഗം അനുഭവിക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍, സോമാറ്റോസ്റ്റാറ്റിന്‍, സെറോടോണിന്‍ എന്നിവ ഹൈപ്പോതലാമസ്-പിറ്റിയൂട്ടറി-തൈറോയ്ഡിനെ സ്വാധീനിക്കുന്നത്. ഇതാണ് പലപ്പോഴും ഹൈപ്പോതൈറോയിഡിസത്തെ വിഷാദവുമായി ബന്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് വിഷാദത്തിന്റെ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഹോര്‍മോണ്‍ മാറ്റങ്ങള്‍ തന്നെയാണ് ഇവിടേയും വില്ലനാവുന്നത്.
———
മലബന്ധം
ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍, ഹൈപ്പോതൈറോയിഡിസം ദഹനവ്യവസ്ഥയെ വളരെ പതുക്കെയാക്കുന്നു. പലപ്പോഴും ഇത് നിങ്ങളില്‍ വിട്ടുമാറാത്തതും അതിലുപരി വേദനാജനകവുമായ മലബന്ധത്തിലേക്ക് നയിക്കുന്നു. ഹൈപ്പോതൈറോയിഡിസത്തില്‍ മലബന്ധത്തിന്റെ പ്രാഥമിക കാരണം കുടലിന്റെ ചലനശേഷി കുറയുന്നതാണ് എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഹൈപ്പോതൈറോയ്ഡിസം പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ ഇത്തരം അവസ്ഥകള്‍ അല്‍പം കൂടുതല്‍ പ്രതിസന്ധികളുണ്ടാക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം. ചര്‍മ്മത്തിന്റെ ആരോഗ്യം തൈറോയ്ഡിന്റെ ഏറ്റക്കുറച്ചിലില്‍ ചര്‍മ്മത്തിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. ഈ സമയം നിങ്ങളുടെ ഹൈപ്പോതൈറോയ്ഡ് പലപ്പോഴും ചര്‍മ്മത്തില്‍ വരള്‍ച്ചയുണ്ടാക്കുന്നു. ഇന്ത്യന്‍ ജേണല്‍ ഓഫ് ഡെര്‍മറ്റോളജിയില്‍ പ്രസിദ്ധീകരിച്ച ഹൈപ്പോതൈറോയിഡിസമുള്ള 50 ആളുകളില്‍ നടത്തിയ ഒരു പഠനത്തില്‍, ഹൈപ്പോതൈറോയിഡിസമുള്ളവര്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിസന്ധികളില്‍ ഒന്നാണ് പലപ്പോഴും പരുക്കനും വരണ്ടതുമായ ചര്‍മ്മം. ഇത് ഗുരുതരാവസ്ഥകള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. കഠിനമായ മുടി കൊഴിച്ചില്‍ രോഗനിര്‍ണയം നടത്താതെ തന്നെ പലരിലും മുടി കൊഴിച്ചില്‍ അതിഭീകരമായിരിക്കും. എന്നാല്‍ ഇതിന് പിന്നിലെ കാരണം പലപ്പോഴും ഹൈപ്പോതൈറോയിഡിസം ആവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. പലപ്പോഴും തലയോട്ടിയില്‍ നിന്ന് മുടി മുഴുവനായും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. തൈറോയ്ഡ് പ്രശ്‌നങ്ങളെ പരിഹരിക്കുന്നത് വഴി സാധാരണപോലെ വീണ്ടും മുടി വളര്‍ച്ചയുണ്ടാവുന്നു. എന്നിരുന്നാലും ഇതിന് മാസങ്ങളെടുക്കും എന്നതാണ് സത്യം.
ചര്‍മ്മത്തിന്റെ ആരോഗ്യം
തൈറോയ്ഡിന്റെ ഏറ്റക്കുറച്ചിലില്‍ ചര്‍മ്മത്തിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. ഈ സമയം നിങ്ങളുടെ ഹൈപ്പോതൈറോയ്ഡ് പലപ്പോഴും ചര്‍മ്മത്തില്‍ വരള്‍ച്ചയുണ്ടാക്കുന്നു. ഇന്ത്യന്‍ ജേണല്‍ ഓഫ് ഡെര്‍മറ്റോളജിയില്‍ പ്രസിദ്ധീകരിച്ച ഹൈപ്പോതൈറോയിഡിസമുള്ള 50 ആളുകളില്‍ നടത്തിയ ഒരു പഠനത്തില്‍, ഹൈപ്പോതൈറോയിഡിസമുള്ളവര്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിസന്ധികളില്‍ ഒന്നാണ് പലപ്പോഴും പരുക്കനും വരണ്ടതുമായ ചര്‍മ്മം. ഇത് ഗുരുതരാവസ്ഥകള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.
———
കഠിനമായ മുടി കൊഴിച്ചില്‍
രോഗനിര്‍ണയം നടത്താതെ തന്നെ പലരിലും മുടി കൊഴിച്ചില്‍ അതിഭീകരമായിരിക്കും. എന്നാല്‍ ഇതിന് പിന്നിലെ കാരണം പലപ്പോഴും ഹൈപ്പോതൈറോയിഡിസം ആവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. പലപ്പോഴും തലയോട്ടിയില്‍ നിന്ന് മുടി മുഴുവനായും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. തൈറോയ്ഡ് പ്രശ്‌നങ്ങളെ പരിഹരിക്കുന്നത് വഴി സാധാരണപോലെ വീണ്ടും മുടി വളര്‍ച്ചയുണ്ടാവുന്നു. എന്നിരുന്നാലും ഇതിന് മാസങ്ങളെടുക്കും എന്നതാണ് സത്യം.