കുട്ടികളുടെ ഭാവി ശോഭനമാക്കാന്‍ വര്‍ണകൂടാരം മികവുറ്റ അനുഭവങ്ങള്‍ നല്‍കും : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സര്‍വശിക്ഷാ കേരളം നടപ്പാക്കുന്ന സ്റ്റാര്‍സ് മാതൃകാ പ്രീ-പ്രൈമറി പദ്ധതിയായ വര്‍ണക്കൂടാരത്തിന്റെയും ടിങ്കറിംഗ് ലാബിന്റെയും ഉദ്ഘാടനം കിഴക്കുപുറം ജി എച്ച് എസ് എസ് സ്‌കൂളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. കുട്ടികളുടെ ഭാവി ശോഭനമാക്കാന്‍ വര്‍ണ കൂടാരം മികവുറ്റ അനുഭവങ്ങള്‍ പ്രദാനം ചെയ്യുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. കുട്ടികളുടെ ശാരീരിക-മാനസിക വികാസത്തിന് ഉതകുന്ന തരത്തില്‍ പ്രീപ്രൈമറിയെ അന്താരാഷ്ട്രനിലവാരത്തിലേക്ക് എത്തിക്കുന്നതാണ് പദ്ധതി.

അന്താരാഷ്ട്ര നിലവാരവും പ്രാദേശിക പ്രസക്തവുമായ പ്രീസ്‌കൂള്‍ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കുന്നത്. കുട്ടികളുടെ കലാപ്രകടനങ്ങള്‍ക്കുള്ള ആവിഷ്‌കാരയിടം, കരകൗശലയിടം, ശാസ്ത്രാനുഭവങ്ങള്‍ക്കുള്ള ഇടം, വായനയ്ക്കും എഴുത്തിലേക്കും പ്രചോദിപ്പിക്കുന്ന ഭാഷാവികസന ഇടം, വര്‍ണയിടം, ഗണിതയിടം എന്നിങ്ങനെ വികാസമേഖലകള്‍ക്കും പഞ്ചേന്ദ്രീയാനുഭവങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന രീതിയില്‍ 13 പ്രവര്‍ത്തന ഇടങ്ങളാണ് വര്‍ണക്കൂടാരം പദ്ധതിയില്‍ സജ്ജീകരിക്കുന്നത്.

ചടങ്ങില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, ഏഴംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. ആശ, ബിപിസി കെ.എ. ഷെഹീന, സമഗ്ര ശിക്ഷാ കേരളം ഡിസ്ട്രിക്ട് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ആരതി കൃഷ്ണ, ഏഴംകുളം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബീന ജോര്‍ജ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ രാധാമണി ഹരികുമാര്‍, ഹെഡ്മാസ്റ്റര്‍ ജി. മോഹന്‍, പിടിഎ പ്രസിഡന്റ് ബി. ബിജു, ജൂലിയറ്റ് ജോസ്, സി.കെ. പ്രകാശ്, അനൂപ്, ആര്‍. സെയ്ഫുന്നീസ തുടങ്ങിയവര്‍ സംസാരിച്ചു. എസ് എസ് കെ പ്രോജക്ടില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് വര്‍ണകൂടാരം സജ്ജമാക്കിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരി വിരുദ്ധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം : ദീനാമ്മ റോയി

0
പത്തനംതിട്ട : വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍...

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...