തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാർ പ്രതീക്ഷയ്‌ക്കൊപ്പം ഉയർന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുന്നണിയിൽ തിരുത്തൽ ശക്തിയായി തുടരുമെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐഎം തോൽവിയിൽ നിന്ന് പാഠം പഠിക്കണം. ജനങ്ങൾ സ്നേഹത്തോടെ നൽകിയ മുന്നറിയിപ്പാണ് തോൽവി. രണ്ടാം എൽഡിഎഫ് സർക്കാരിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സാധിച്ചില്ലെന്നും ബിനോയ് വിശ്വം വിമർശിച്ചു. വിധിയെഴുത്ത് ഉൾക്കൊണ്ട് തിരുത്തി മുന്നോട്ടുപോകും. പരാജയം വിഷമമുണ്ടാക്കുന്നതാണെങ്കിലും എല്ലാത്തിന്റെയും അവസാനമല്ല. സി.പി.ഐ.യെ സംബന്ധിച്ച് ജനങ്ങൾ മാത്രമാണ് യജമാനൻമാർ. ബി.ജെ.പി.യെ എതിർക്കാൻ മതേതരകക്ഷികളുടെ വിശാലവേദി വേണമെന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത് സി.പി.ഐ. ആയിരുന്നു. രാജ്യത്തെ കാൽക്കീഴിലാക്കാൻ ശ്രമിച്ച ബി.ജെ.പി.യെ ജനം പരാജയപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.