‘പി ജെ കുര്യൻ പേരുകൾ പുറത്തുവിടട്ടെ ; നിയമനടപടികൾ പാർട്ടിയുമായി ചേർന്ന് തീരുമാനിക്കും’ – അനിൽ ആന്റണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ദല്ലാൾ നന്ദകുമാറിൽ നിന്ന് അനിൽ ആന്റണി പണം വാങ്ങിയെന്നും ഇക്കാര്യം 3 പേരോട് പറഞ്ഞിട്ടുണ്ടെന്നുമുള്ള മുതിർന്ന കോൺ​ഗ്രസ് നേതാവ് പിജെ കുര്യന്റെ ആരോപണത്തിൽ പ്രതികരിച്ച് അനിൽ ആന്റണി. അനിൽ ആന്റണി ഇത് നിഷേധിച്ചാൽ പേരുകൾ പുറത്ത് വിടുമെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ നേതാവ് നിലപാട് പരിപാടിയിൽ പി ജെ കുര്യൻ പറഞ്ഞു. പിജെ കുര്യൻ പേരുകൾ പുറത്തുവിടട്ടെ എന്നാണ് അനിൽ ആന്റണിയുടെ പ്രതികരണം. പിജെ കുര്യനെതിരായ നിയമനടപടികൾ പാർട്ടിയുമായി ചേർന്ന് തീരുമാനിക്കുമെന്ന് പറഞ്ഞ അനിൽ ആന്റണി തന്നെയും അച്ഛനെയും ഉന്നമിട്ടുള്ള നീക്കമെന്നും ആരോപിച്ചു. പത്തനംതിട്ടയിൽ കോൺ​ഗ്രസ് തോൽക്കുമെന്ന് ഉറപ്പായതോടെയാണ് ആരോപണമെന്നും അനിൽ ആന്റണി പറഞ്ഞു.

സിബിഐ സ്റ്റാൻഡിങ് കോൺസൽ നിയമത്തിന് അനിൽ ആന്‍റണി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ദല്ലാൾ നന്ദകുമാര്‍ നേരത്തെ ആരോപിച്ചിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യനും ഉമാ തോമസിനും എല്ലാം അറിയാമെന്നും നന്ദകുമാർ വെളിപ്പെടുത്തിയിരുന്നു. ഒന്നുമറിയില്ലെന്ന് ഉമാ തോമസ് പറഞ്ഞെങ്കിലും പി ജെ കുര്യൻ ആരോപണം വീണ്ടും സ്ഥീരീകരിക്കുകയാണ്. നന്ദകുമാറിന് പണം തിരികെ നൽകാൻ ഇടപെട്ടെന്നാണ് പി ജെ കുര്യൻ നേരത്തെ പറഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...